Football

ട്രാന്‍സ്ഫര്‍ നിയമം ലംഘിച്ചു; മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഴയിട്ട് ഫിഫ

ട്രാന്‍സ്ഫര്‍ നിയമം ലംഘിച്ചു; മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഴയിട്ട് ഫിഫ
X

മാഞ്ചസ്റ്റര്‍: ട്രാന്‍സ്ഫര്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിഴയിട്ട് ഫിഫ. 18 വയസ്സിന് താഴെ പ്രായമുള്ള താരങ്ങളുടെ ട്രാന്‍സ്ഫര്‍ കാര്യത്തിലാണ് സിറ്റി തിരിമറി നടത്തിയത്. ഫിഫയുടെ ആര്‍ട്ടിക്കിള്‍ 19ന് എതിരായ ലംഘനത്തിന് 379000 ഡോളറാണ് സിറ്റിക്ക് പിഴയിട്ടത്.

16 വയസ്സ് തികഞ്ഞ ശേഷം മാത്രമേ ക്ലബ്ബുകള്‍ക്ക് താരങ്ങളെ സ്വന്തമാക്കാന്‍ കഴിയൂ. ഈ നിയമമാണ് മാഞ്ചസ്റ്റര്‍ സിറ്റി ലംഘിച്ചത്. 2016ലും 2018ലും സിറ്റി ഈ നിയമങ്ങള്‍ ലംഘിച്ചതായി ഫിഫ കണ്ടെത്തിയിരുന്നു. സിറ്റി തെറ്റ് അംഗീകരിക്കുകയും ചെയ്തിരുന്നു. ഫിഫയുടെ അച്ചടക്ക സമിതിയാണ് സിറ്റിക്ക് പിഴയിട്ടത്. ക്ലബ്ബിന് വിലക്ക് വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സമാന തരത്തില്‍ നിയമം ലംഘിച്ചതിന് കഴിഞ്ഞവര്‍ഷം ചെല്‍സിക്ക് ട്രാന്‍സ്ഫര്‍ വിലക്കുണ്ടായിരുന്നു.

Next Story

RELATED STORIES

Share it