Football

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് സെമി; മറ്റൊരു സെമിയില്‍ മിലാന്‍ ഡെര്‍ബി

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ഇന്റര്‍മിലാന്‍ സെമിയില്‍ കടന്നു.

ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ മാഡ്രിഡ് സെമി; മറ്റൊരു സെമിയില്‍ മിലാന്‍ ഡെര്‍ബി
X


ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് ആദ്യ സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലും ബയേണ്‍ മ്യുണിക്കിനെ സിറ്റി പരാജയപ്പെടുത്തിയതോടെയാണ് സിറ്റി സെമി ഉറപ്പിച്ചത്. ഇന്ന് മല്‍സരം 1-1നാണ് അവസാനിച്ചത്. ആദ്യപാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സിറ്റി നേടിരുന്നു. ചെല്‍സിയെ കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയാണ് റയല്‍ സെമിയില്‍ പ്രവേശിച്ചത്.

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ബെന്‍ഫിക്കയെ പരാജയപ്പെടുത്തി ഇന്റര്‍മിലാന്‍ സെമിയില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഇന്ന് മല്‍സരം 3-3ന് അവസാനിച്ചു. ആദ്യ പാദത്തിലെ രണ്ട് ഗോള്‍ ജയം ഇന്ററിന് തുണയാവുകയായിരുന്നു. സെമിയില്‍ നപ്പോളിയെ പരാജയപ്പെടുത്തി എത്തിയ എസി മിലാനാണ് ഇന്ററിന്റെ എതിരാളി. ഇതോടെ ചാംപ്യന്‍സ് ലീഗിലെ ഒരു സെമി മിലാന്‍ ഡെര്‍ബിയാവും.


Next Story

RELATED STORIES

Share it