Football

പ്രീമിയര്‍ ലീഗ്; നോര്‍വിച്ച് പുറത്ത്; സിറ്റിക്ക് വന്‍ ജയം

ആഴ്‌സണല്‍ വെസ്റ്റ്ഹാമുമായി ഏറ്റുമുട്ടും.

പ്രീമിയര്‍ ലീഗ്; നോര്‍വിച്ച് പുറത്ത്; സിറ്റിക്ക് വന്‍ ജയം
X




ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കിരീടപോരാട്ടം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ലീഡ്‌സ് യുനൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ സിറ്റിക്ക് ഒരു പോയിന്റിന്റെ ലീഡായി. മറ്റൊരു മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍ സിറ്റിക്ക് തൊട്ടുപിറകെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ആസ്റ്റണ്‍ വില്ലയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട് നോര്‍വിച്ച് ഈ സീസണില്‍ ലീഗില്‍ നിന്നും പുറത്തായി.


ഇന്ന് നടക്കുന്ന മല്‍സരങ്ങളില്‍ ചെല്‍സി എവര്‍ട്ടണുമായും ടോട്ടന്‍ഹാം ലെസ്റ്ററുമായും ആഴ്‌സണല്‍ വെസ്റ്റ്ഹാമുമായി ഏറ്റുമുട്ടും.




Next Story

RELATED STORIES

Share it