ചാംപ്യന്‍സ് ലീഗ്; ഒലെ ഇല്ലാതെ യുനൈറ്റഡ് ഇന്ന് വിയ്യാറയലിനെതിരേ
മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി എന്നിവയില്‍ കാണാം.

വിയ്യാറയല്‍: ചാംപ്യന്‍സ് ലീഗ് അഞ്ചാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ഗ്രൂപ്പ് എഫില്‍ നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്പാനിഷ് ക്ലബ്ബ് വിയ്യാറയലുമായി ഏറ്റുമുട്ടും. വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മല്‍സരം രാത്രി 11.15നാണ്. കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ രാജിവച്ചതിന് ശേഷമുള്ള ആദ്യ മല്‍സരത്തിനാണ് യുനൈറ്റഡ് ഇന്ന് ഇറങ്ങുന്നത്. സോള്‍ഷ്യറുടെ അസിസ്റ്റന്റ് കാരിക്കിനാണ് ടീമിന്റെ താല്‍ക്കാലിക ചുമതല.
ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി യുനൈറ്റഡ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇത്രയും പോയിന്റുമായി വിയ്യാറയല്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ആദ്യപാദത്തില്‍ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മല്‍സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇഞ്ചുറി ടൈം ഗോളില്‍ യുനൈറ്റഡ് ജയിച്ചിരുന്നു.
കൊവിഡ് ബാധിച്ച മാസണ്‍ ഗ്രീന്‍വുഡും പരിക്കിനെ തുടര്‍ന്ന് എഡിസണ്‍ കവാനിയും ഇന്ന് ടീമിനൊപ്പം ഇറങ്ങില്ല. മല്‍സരങ്ങള്‍ സോണിലൈവ്, ജിയോ ടിവി എന്നിവയില്‍ കാണാം.
RELATED STORIES
ഭൂഗര്‍ഭ വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു
6 July 2022 6:52 PM GMTആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTരണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം: കുന്നംകുളത്ത് രണ്ട്...
6 July 2022 6:31 PM GMTബഹ്റൈനില്‍ ഇനി കാല്പന്തിന് ആവേശ നാളുകള്‍; ഇന്ത്യന്‍ സോഷ്യല്‍ ഫോറം...
6 July 2022 5:54 PM GMTസജി ചെറിയാന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു
6 July 2022 5:43 PM GMTചാവശ്ശേരി കാശിമുക്കിലെ വീടിനുള്ളില്‍ സ്ഫോടനം: മരണം രണ്ടായി
6 July 2022 5:25 PM GMT