Football

അര്‍ജന്റീനന്‍ ഭാവി വാഗ്ദാനം മാക്‌സിമോ പെറോണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍

തുടര്‍ന്നാണ് ഗ്രാമിയോയില്‍ ചേരുന്നത്.

അര്‍ജന്റീനന്‍ ഭാവി വാഗ്ദാനം മാക്‌സിമോ പെറോണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍
X




ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ഭാവി വാഗ്ദാനം എന്നറിയപ്പെടുന്ന 19കാരനായ മാക്‌സിമോ പെറോണിനെ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. എട്ട് മില്ല്യണ്‍ റിലീസ് ക്ലോസ് നല്‍കിയാണ് സിറ്റി താരത്തെ സ്വന്തമാക്കിയത്. നിലവില്‍ അര്‍ജന്റീനന്‍ ക്ലബ്ബ്് വെലസിനായാണ് താരം കളിക്കുന്നത്. ന്യൂകാസില്‍ യുനൈറ്റഡ്, വോള്‍വ്‌സ്, ബെന്‍ഫിക്ക എന്നിവര്‍ പെറോണിനായി ഓഫര്‍ നല്‍കിയിരുന്നു. മിഡ്ഫീല്‍ഡറായ താരം അടുത്ത സമ്മര്‍ മുതല്‍ ടീമിനൊപ്പം ചേരും. കഴിഞ്ഞ വര്‍ഷം അര്‍ജന്റീനയുടെ ജൂലിയാന്‍ അല്‍വാരസിനെ റിവര്‍പ്ലേറ്റില്‍ നിന്നാണ് സിറ്റി സ്വന്തമാക്കിയത്.


മുന്‍ ബാഴ്‌സ താരവും ഉറുഗ്വെയുടെ സ്‌ട്രൈക്കറുമായ ലൂയിസ് സുവാരസ് ബ്രസീലിയന്‍ ക്ലബ്ബ് ഗ്രാമിയോയുമായി കരാറിലെത്തി. അത്‌ലറ്റിക്കോ മാഡ്രിഡ് വിട്ട സുവാരസ് ഉറുഗ്വെയിലെ നാഷണല്‍ ക്ലബ്ബില്‍ മൂന്ന് മാസം കളിച്ചിരുന്നു. തുടര്‍ന്നാണ് ഗ്രാമിയോയില്‍ ചേരുന്നത്.




Next Story

RELATED STORIES

Share it