Football

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ മടങ്ങിവന്നില്ല; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍; നപ്പോളിക്കും ടിക്കറ്റ്

നപ്പോളി ഗോള്‍ മെഷീന്‍ നൈജീരിയയുടെ വിക്ടര്‍ ഒഷിമെന്‍ ഇരട്ട ഗോള്‍ നേടി.

ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂള്‍ മടങ്ങിവന്നില്ല; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍; നപ്പോളിക്കും ടിക്കറ്റ്
X



മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ നിന്ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ ലിവര്‍പൂള്‍ പുറത്ത്. പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി. ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡ് 5-2നും വിജയിച്ചിരുന്നു. രണ്ടാം പാദത്തില്‍ വന്‍ തിരിച്ചുവരവ് നടത്തുമെന്ന ലിവര്‍പൂള്‍ കോച്ച് ക്ലോപ്പിന്റെ വീരവാദം അസ്താനത്തായി. ഒടുവില്‍ അഗ്രിഗേറ്റ് സ്‌കോര്‍ 6-2ഓടെ റയല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.കരീം ബെന്‍സിമയാണ് വിനീഷ്യസ് ജൂനിയറിന്റെ അസിസ്റ്റില്‍ റയലിനായി ഗോള്‍ നേടിയത്.


മറ്റൊരു മല്‍സരത്തില്‍ ഇറ്റാലിയന്‍ ശക്തരായ നപ്പോളി ഫ്രാങ്ക്ഫര്‍ട്ടിനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. ഇരുപാദങ്ങളിലുമായി എതിരില്ലാത്ത അഞ്ച് ഗോളിന്റെ ജയവുമായി നപ്പോളിയും ക്വാര്‍ട്ടറില്‍ കയറി. നപ്പോളി ഗോള്‍ മെഷീന്‍ നൈജീരിയയുടെ വിക്ടര്‍ ഒഷിമെന്‍ ഇരട്ട ഗോള്‍ നേടി.




Next Story

RELATED STORIES

Share it