Football

കീപ്പര്‍ അലിസണ് ഗോള്‍ ; ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയില്‍

മല്‍സരം സമനിലയില്‍ അവസാനിക്കാനിരിക്കെയാണ് ബ്രസീല്‍ ഗോളിയുടെ മാസ്മരിക ഗോള്‍ പിറന്നത്.

കീപ്പര്‍ അലിസണ് ഗോള്‍ ; ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷയില്‍
X

ആന്‍ഫീല്‍ഡ്: 129 വര്‍ഷങ്ങള്‍ക്ക് ശേഷം ലിവര്‍പൂളിനായി ഗോള്‍കീപ്പര്‍ അലിസണ്‍ ഗോള്‍ നേടിയപ്പോള്‍ നിലനിന്നത് അവരുടെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള പ്രതീക്ഷയാണ്. കഴിഞ്ഞ ദിവസം 19ാം സ്ഥാനത്തുള്ള വെസ്റ്റ്ബ്രൂമിനെ നേരിട്ട ലിവര്‍പൂള്‍ സമനിലയുമായി നിരാശപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിലെ ഒരു കോര്‍ണര്‍ ലിവര്‍പൂളിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. കോര്‍ണര്‍ എടുക്കാന്‍ മറുപോസ്റ്റിലെത്തിയ അലിസണ്‍ അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് അടിച്ച പന്ത് ബുള്ളറ്റ് ഹെഡറിലൂടെ ഗോള്‍വലയിലെത്തിക്കുകയായിരുന്നു. നേരത്തെ വെസ്റ്റ്ബ്രൂം 15ാം മിനിറ്റില്‍ ലീഡെടുത്തിരുന്നു. തുടര്‍ന്ന് 33ാം മിനിറ്റില്‍ മുഹമ്മദ് സലാഹിലൂടെ ലിവര്‍പൂള്‍ സമനില പിടിക്കുകയായിരുന്നു. മല്‍സരം സമനിലയില്‍ അവസാനിക്കാനിരിക്കെയാണ് ബ്രസീല്‍ ഗോളിയുടെ മാസ്മരിക ഗോള്‍ പിറന്നത്. ജയത്തോടെ ലിവര്‍പൂള്‍ ചെല്‍സിക്ക് താഴെ ഒരു പോയിന്റ് വ്യത്യാസത്തില്‍ അഞ്ചാമത് നില്‍ക്കുകയാണ്.




Next Story

RELATED STORIES

Share it