വാന്‍ ഡിജക്ക് യുവേഫയുടെ മികച്ച താരം

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ഡച്ച് താരം ഡിജക്ക് പുരസ്‌കാരം സ്വന്തമാക്കിയത്

വാന്‍ ഡിജക്ക് യുവേഫയുടെ മികച്ച താരം

മൊണാക്കോ: യുവേഫയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിജക്കിന്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും പിന്തള്ളിയാണ് ഡച്ച് താരം ഡിജക്ക് പുരസ്‌കാരം സ്വന്തമാക്കിയത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

2005നു ശേഷം ആദ്യമായാണ് ഒരു ലിവര്‍പൂള്‍ താരത്തിന് ഈ അവാര്‍ഡ് ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കിയ ലിവര്‍പൂളിന് വേണ്ടി മിന്നും പ്രകടനമാണ് ഡിജക്ക് നടത്തിയത്. കൂടാതെ പ്രീമിയര്‍ ലീഗില്‍ ഡിജക്കിന്റെ് മാസ്മരിക പ്രകടനത്തിലൂടെ രണ്ടാം സ്ഥാനം നേടാനും ലിവര്‍പൂളിനായി. ഡിജക്ക് പുരസ്‌കാരം ഏറ്റുവാങ്ങുമ്പോള്‍ മെസ്സിയും റൊണാള്‍ഡോയും സദസ്സില്‍ സന്നിഹതരായിരുന്നു. തന്റെ ടീമിലെ താരങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും അവരെ കൂടാതെ തനിക്ക് ഈ നേട്ടം അര്‍ഹിക്കാന്‍ കഴിയില്ലെന്നും ഡിജക്ക് പുരസ്‌കാരം സ്വീകരിച്ചശേഷം പറഞ്ഞു. ഈ പുരസ്‌കാരത്തിന് പുറമെ ചാംപ്യന്‍സ് ലീഗിലെ പോയ വര്‍ഷത്തെ മികച്ച ഡിഫന്‍ഡര്‍ക്കുള്ള അവാര്‍ഡും ഇതേ വേദിയില്‍ ഡിജക്ക് സ്വന്തമാക്കി.
RELATED STORIES

Share it
Top