Latest News

ശ്രീനിവാസന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സര്‍ക്കാര്‍

ശ്രീനിവാസന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; ഉത്തരവിറക്കി സര്‍ക്കാര്‍
X

തിരുവനന്തപുരം: അന്തരിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും. സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. സിനിമാ സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.

ഇന്ന് രാവിലെയാണ് മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ വിടവാങ്ങിയത്. ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പി്കകുകയും ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Next Story

RELATED STORIES

Share it