Football

പ്രീ സീസണ്‍; നപ്പോളിയോടും തോറ്റ് ലിവര്‍പൂള്‍

ഡോര്‍ട്ട്മുണ്ടിനോടും സെവിയ്യയോടും തോറ്റതിന് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയോടും ലിവര്‍പൂള്‍ തോറ്റു.കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി.

പ്രീ സീസണ്‍; നപ്പോളിയോടും തോറ്റ് ലിവര്‍പൂള്‍
X

ലണ്ടന്‍: പ്രീ സീസണില്‍ ലിവര്‍പൂളിന്റെ തോല്‍വി പരമ്പര തുടരുന്നു.ഡോര്‍ട്ട്മുണ്ടിനോടും സെവിയ്യയോടും തോറ്റതിന് പിന്നാലെ ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയോടും ലിവര്‍പൂള്‍ തോറ്റു.കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂളിന്റെ തോല്‍വി.

മുഹമ്മദ് സലാ, ഫിര്‍മിനോ, മാനേ എന്നിവരില്ലാതെയാണ് ലിവര്‍പൂള്‍ ഇറങ്ങിയത്. തുടക്കത്തിലെ വന്‍ പിഴവുകളാണ് ലിവര്‍പൂള്‍ പ്രതിരോധത്തില്‍ നിന്നും വന്നത്.ഇന്‍സെന്‍(17),അര്‍കാടിയൂസ് മിലിക് (28), അമിന്‍ യൂനിസ് (52)എന്നിവരാണ് നപ്പോളിക്കായി ഗോള്‍ നേടിയത്. ഫുള്‍ഹാമില്‍ നിന്നും എത്തിയ ഹാര്‍വി എലിയോട്ടിന്റെ അരങ്ങേറ്റമല്‍സരം കൂടിയായിരുന്നു ഇത്.


Next Story

RELATED STORIES

Share it