Football

മെസ്സിയുടെ ഒറ്റ ചിത്രം മറികടന്നത് ഇന്‍സ്റ്റയിലെ റൊണാള്‍ഡോയുടെ റെക്കോഡ്

ഇന്‍സ്റ്റയില്‍ റൊണാള്‍ഡോയെ 30 കോടി പേരും മെസ്സിയെ 23 കോടി പേരുമാണ് ഫോളോ ചെയ്യുന്നത്.

മെസ്സിയുടെ ഒറ്റ ചിത്രം മറികടന്നത് ഇന്‍സ്റ്റയിലെ റൊണാള്‍ഡോയുടെ റെക്കോഡ്
X


ബ്യൂണസ് ഐറിസ്: ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട കായിക ചിത്രമെന്ന റെക്കോഡ് ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ചിത്രത്തിന് സ്വന്തം. കോപ്പാ അമേരിക്കാ കിരീടം നേടിയ മെസ്സി കിരീടവുമായി ഇരിക്കുന്ന ചിത്രമാണ് ഇന്‍സ്റ്റയില്‍ താരമായിരിക്കുന്നത്. രണ്ട് കോടിയിലധികം പേരാണ് ഈ ചിത്രത്തിന് ലൈക്ക് അടിച്ചത്. നേരത്തെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു പോസ്റ്റിനായിരുന്നു ഈ റെക്കോഡ്. അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് റൊണാള്‍ഡോ പോസ്റ്റ് ചെയ്ത ചിത്രത്തിനായിരുന്നു റെക്കോഡ്. ഒരു കോടി 98 ലക്ഷം പേരായിരുന്നു ഈ ചിത്രത്തിന് ലൈക്ക് നല്‍കിയത്. എത്ര സുന്ദരമായ ഭ്രാന്ത്, ഇത് അവിശ്വസനീയം, നന്ദി ദൈവമേ, ഞങ്ങള്‍ ചാംപ്യന്‍മാരായിരിക്കുന്നു എന്ന അടികുറിപ്പോടെയാണ് മെസ്സി ചിത്രം പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റയില്‍ റൊണാള്‍ഡോയെ 30 കോടി പേരും മെസ്സിയെ 23 കോടി പേരുമാണ് ഫോളോ ചെയ്യുന്നത്.




Next Story

RELATED STORIES

Share it