ലാ ലിഗ: മെസ്സിയുടെ ഗോളില്‍ ബാഴ്സലോണ വീണ്ടും മുന്നില്‍

ക്യാപ് നൗ: സ്പാനിഷ് ലീഗില്‍ രണ്ട് ദിവസത്തെ ഇടവേളയക്കു ശേഷം ബാഴ്സലോണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. അത്ലറ്റിക്കോ മാഡ്രിഡിനെതിരേ ഇന്ന് നടന്ന മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് കറ്റാലന്‍സിന്റെ ജയം. അത്ലറ്റിക്കോയ്ക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ആദ്യ പകുതി ബാഴ്സയ്ക്ക് ഗോള്‍രഹിതമായിരുന്നു. തുടര്‍ന്ന് 86ാം മിനിറ്റിലാണ് ലയണല്‍ മെസ്സിയിലൂടെ ബാഴ്സ വിജയഗോള്‍ നേടിയത്. 31 പോയിന്റുള്ള റയല്‍ മാഡ്രിഡ് ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. പോയിന്റ് തുല്യമാണെങ്കിലും ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ റയല്‍ താഴോട്ടുപോവുകയായിരുന്നു. 30 പോയിന്റുമായി സെവിയ്യ മൂന്നാം സ്ഥാനത്തും റയല്‍ സോസിഡാഡ് നാലാം സ്ഥാനത്തുമാണ്.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ ലെവന്റേയെ ഗെറ്റഫെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. പ്രീമിയര്‍ ലീഗില്‍ ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. 22ന് ആസ്റ്റണ്‍ വില്ലയാണ് യുനൈറ്റഡിന്റെ വിജയപ്രതീക്ഷകള്‍ തകര്‍ത്തത്.മറ്റൊരു പ്രധാന മല്‍സരത്തില്‍ ലെസ്റ്റര്‍ എവര്‍ട്ടണെ 21ന് തോല്‍പ്പിച്ച് വീണ്ടും ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് വീണു.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT