Football

ബാലണ്‍ ഡിയോര്‍ നോമിനേഷന്‍; മെസ്സിയും നെയ്മറും പുറത്ത്

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപട്ടികയില്‍ സ്ഥാനം കണ്ടെത്തി.

ബാലണ്‍ ഡിയോര്‍ നോമിനേഷന്‍; മെസ്സിയും നെയ്മറും പുറത്ത്
X


പാരിസ്: ഈ വര്‍ഷത്തെ ബാലണ്‍ ഡിയോര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ പട്ടിക പുറത്ത്. ഏഴ് തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണ്‍ മെസ്സി പട്ടികയില്‍ ഇടം നേടിയില്ല. 2005ന് ശേഷം ആദ്യമായാണ് പിഎസ്ജിയുടെ സൂപ്പര്‍ താരം മെസ്സി പട്ടികയില്‍ ഇടം നേടാത്തത്. പിഎസ്ജിയിലെ സഹതാരം നെയ്മറും 30 അംഗ ഷോട്ട് ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. അഞ്ച് തവണ പുരസ്‌കാരം നേടിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചുരുക്കപട്ടികയില്‍ സ്ഥാനം കണ്ടെത്തി.


പുരസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കരീം ബെന്‍സിമയടക്കം ആറ് റയല്‍ മാഡ്രിഡ് താരങ്ങളും മുഹമ്മദ് സലാഹ് അടക്കം ആറ് ലിവര്‍പൂള്‍ താരങ്ങളും കെവിന്‍ ഡി ബ്രൂണിയടക്കം ആറ് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളും പട്ടികയില്‍ ഇടം നേടി. സാദിയോ മാനെ, ഹാരി കെയ്ന്‍, സോണ്‍, റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, സെബാസ്റ്റിന്‍ ഹാളര്‍, വാല്‍ഹോവിച്ച് എന്നിവരും പട്ടികയില്‍ സ്ഥാനം പിടിച്ചു.




Next Story

RELATED STORIES

Share it