Football

ഖത്തര്‍ ലോകകപ്പ് അവസാനത്തേത്; ലയണല്‍ മെസ്സി

ലോകകപ്പില്‍ ഫേവററ്റുകളായിരിക്കില്ല എപ്പോഴും വിജയിക്കുന്നതെന്നും മെസ്സി സൂചിപ്പിച്ചു.

ഖത്തര്‍ ലോകകപ്പ് അവസാനത്തേത്; ലയണല്‍ മെസ്സി
X


ബ്യൂണസ് ഐറിസ്: ലോക ഫുട്‌ബോളിലെ ഒന്നാം നമ്പര്‍ താരമായ ലയണല്‍ മെസ്സി ഖത്തറില്‍ കളിക്കുക അവസാന ലോകകപ്പ്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് അര്‍ജന്റീനന്‍ താരം വ്യക്തമാക്കി.മാധ്യമ പ്രവര്‍ത്തകന്‍ സെബാസ്റ്റ്യാന്‍ വിഗ്നോളയുമായുള്ള അഭിമുഖത്തിനിടെയാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് തന്റെ അവസാന ലോകകപ്പായിരിക്കും-മെസ്സി പറഞ്ഞു. ഈ തീരുമാനം എടുത്തു കഴിഞ്ഞതാണ്. ലോകകപ്പിനായുള്ള ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു. സത്യം ചെറിയ ഉത്കണ്ഡയുണ്ട്.വേഗം ലോകകപ്പ് ആവാന്‍ ആഗ്രഹിക്കുന്നു. ലോകകപ്പില്‍ സ്ഥിതി എന്താവുമെന്ന് അറിയില്ല. ഇപ്പോള്‍ മികച്ച ടീമാണ് ഞങ്ങള്‍. ലോകകപ്പില്‍ എന്തും നടക്കാം.എല്ലാം മല്‍സരങ്ങളും അവിടെ കടുത്തതാണ്. ലോകകപ്പില്‍ ഫേവററ്റുകളായിരിക്കില്ല എപ്പോഴും വിജയിക്കുന്നതെന്നും മെസ്സി സൂചിപ്പിച്ചു.







Next Story

RELATED STORIES

Share it