Football

ചാംപ്യന്‍സ് ലീഗ്; സൂപ്പര്‍ ത്രയങ്ങളുടെ ഗോളില്‍ പിഎസ്ജി; സിറ്റിയും മുന്നോട്ട്

മറ്റൊരു ഗ്രൂപ്പില്‍ നപ്പോളി റെയ്‌ഞ്ചോഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി.

ചാംപ്യന്‍സ് ലീഗ്; സൂപ്പര്‍ ത്രയങ്ങളുടെ ഗോളില്‍ പിഎസ്ജി; സിറ്റിയും മുന്നോട്ട്
X


പാരിസ്: ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹയ്ഫയ്‌ക്കെതിരേ 3-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. മെസ്സി(37), എംബാപ്പെ(69), നെയ്മര്‍ (88) എന്നിവര്‍ പിഎസ്ജിയ്ക്കായി വലകുലിക്കി. മെസ്സി, വെറാറ്റി എന്നിവര്‍ അസിസ്റ്റൊരുക്കി. ഇതേ ഗ്രൂപ്പില്‍ യുവന്റസ് ബെന്‍ഫിക്കയോട് 2-1ന്റെ പരാജയം ഏറ്റുവാങ്ങി. യുവന്റസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ്.

ഗ്രൂപ്പ് ഇയില്‍ എസി മിലാന് വമ്പന്‍ ജയം. ഡൈനാമോ സെഗറിബിനെ 3-1ന് പരാജയപ്പെടുത്തി. ഒരു സമനിലയും ഒരു ജയവുമായി മിലാന്‍ ഗ്രൂപ്പില്‍ ഒന്നാമത് നില്‍ക്കുന്നു. സെഗറിബ്, സാല്‍സ്ബര്‍ഗ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തും ചെല്‍സി അവസാന സ്ഥാനത്തുമാണ്.

ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് പരാജയപ്പെടുത്തി. സ്റ്റോണ്‍സ്, ഹാലന്റ് എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍.മറ്റൊരു ഗ്രൂപ്പില്‍ നപ്പോളി റെയ്‌ഞ്ചോഴ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിനും വീഴ്ത്തി.


Next Story

RELATED STORIES

Share it