ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സ്‌പോര്‍ട്‌സ് താരം മെസ്സി
കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 മില്ല്യണ്‍ ഡോളറാണ്. പട്ടികയില്‍ രണ്ടാമതുള്ള യുവന്റസ് താരം കൂടിയായ റൊണാള്‍ഡോയാവട്ടെ 109 മില്ല്യണ്‍ ഡോളറാണ് പ്രതിഫലമായി വാങ്ങിയത്
ബ്യൂണസ് അയറിസ്: ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്ന സ്‌പോര്‍ട്‌സ് താരമായി അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തള്ളിയാണ് മെസ്സി ഈ വര്‍ഷം ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്. ഫോര്‍ബ്‌സ് മാസിക പുറത്ത് വിട്ട ലോകത്തെ 100 താരങ്ങളുടെ പട്ടികയിലാണ് ബാഴ്‌സലോണാ ഫോര്‍വേഡ് ഒന്നാമതെത്തിയത്.
കഴിഞ്ഞ ഒരു വര്‍ഷം പ്രതിഫലയിനത്തില്‍ മെസ്സി കൈപറ്റിയത് 127 മില്ല്യണ്‍ ഡോളറാണ്. പട്ടികയില്‍ രണ്ടാമതുള്ള യുവന്റസ് താരം കൂടിയായ റൊണാള്‍ഡോയാവട്ടെ 109 മില്ല്യണ്‍ ഡോളറാണ് പ്രതിഫലമായി വാങ്ങിയത്. മൂന്നാം സ്ഥാനത്തുള്ളത് വിവാദ ബ്രിസീലയന്‍ ഫോര്‍വേഡ് നെയ്മറാണ്(105 മില്ല്യണ്‍ ഡോളര്‍). ബോക്‌സിങ് താരം ഫ്‌ളോയിഡ് മെവെതറായിരുന്നു കഴിഞ്ഞ വര്‍ഷം ഈ പട്ടികയില്‍ ഒന്നാമതുള്ളത്. പട്ടികയില്‍ ഇടം നേടിയ ഏക വനിതാ താരം സെറീനാ വില്ല്യംസാണ്(55മില്ല്യണ്‍). റൊണാള്‍ഡോയ്ക്ക് ശേഷം പട്ടികയില്‍ ഇടം നേടുന്ന രണ്ടാമത്തെ ഫുട്‌ബോളറാണ് മെസ്സി.
RELATED STORIES
ഹൈദരാബാദ് ഏറ്റുമുട്ടല്‍ കേസ്: സുപ്രിം കോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും
12 Dec 2019 3:32 AM GMTഭാവി നിര്‍ണയിക്കുന്ന വിധിയെഴുത്തിനൊരുങ്ങി ബ്രിട്ടന്
12 Dec 2019 3:01 AM GMTസിനിമാപൂരത്തിന് നാളെ കൊടിയിറക്കം; ഇഷ്ടചിത്രത്തിനായി വോട്ടിങ് തുടങ്ങി
12 Dec 2019 2:49 AM GMTവരാപ്പുഴ കസ്റ്റഡി മരണക്കേസ്; ക്രൈംബ്രാഞ്ച് ഇന്നു ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
12 Dec 2019 2:18 AM GMTഷഹല ഷെറിന്റെ മരണം: അധ്യാപകരുടെയും ഡോക്ടറുടെയും മുന്‍കൂര്‍ ജാമ്യ ഹരജി ഹൈക്കോടതി ഇന്നു പരിഗണിക്കും
12 Dec 2019 1:18 AM GMT