Football

യുവേഫായുടെ മികച്ച താരം; പട്ടികയില്‍ മെസ്സിയും ക്രിസ്റ്റിയും ഡിജക്കും

ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്.

യുവേഫായുടെ മികച്ച താരം; പട്ടികയില്‍ മെസ്സിയും ക്രിസ്റ്റിയും ഡിജക്കും
X

ലണ്ടന്‍: യുവേഫായുടെ കഴിഞ്ഞ സീസണിലെ മികച്ച താരത്തിനുള്ള അന്തിമ നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ബാഴ്‌സലോണയുടെ ലയണല്‍ മെസ്സി, യുവന്റസിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലിവര്‍പൂളിന്റെ വാന്‍ ഡിജക്ക് എന്നിവരാണ് ലിസ്റ്റില്‍ ഇടംനേടിയിട്ടുള്ളത്. കഴിഞ്ഞ തവണ ബാഴ്‌സയ്ക്കായി ലാലിഗ കിരീടം നേടിയ മെസ്സി ചാംപ്യന്‍സ് ലീഗിലെ ടോപ് ഗോള്‍ സ്‌കോറര്‍ കൂടിയാണ്.

ഇറ്റാലിയന്‍ ലീഗ് കിരീടം നേടുകയും ലീഗില്‍ ടോപ് സ്‌കോറര്‍ ആവുകയും ചെയ്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മികവില്‍ അദ്ദേഹത്തിന്റെ പോര്‍ച്ചുഗല്‍ ടീം പ്രഥമ യുവേഫാ നാഷന്‍സ് ലീഗ് കിരീടവും നേടിയിരുന്നു. ടീമിനൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ മികവിലാണ് ലിവര്‍പൂളിന്റെ ഡിഫന്റര്‍ വാന്‍ ഡിജക്ക് ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയത്. കൂടാതെ പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനവും നേടിയിരുന്നു.

Next Story

RELATED STORIES

Share it