Football

കോപ്പയിലെ ചുവപ്പ് കാര്‍ഡ്;മെസ്സിക്ക് വിലക്ക്

കോപ്പയിലെ ചുവപ്പ് കാര്‍ഡ്;മെസ്സിക്ക് വിലക്ക്
X

മാഡ്രിഡ്: കോപ്പാ അമേരിക്കയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സിക്ക് ഒരു മല്‍സരത്തില്‍ നിന്ന് വിലക്കും പിഴയും. കോപ്പാ അമേരിക്കയുടെ സംഘാടകരായ കോണ്‍മെബോള്‍ ആണ് കഴിഞ്ഞ ദിവസം മെസ്സിയുടെ ശിക്ഷ വിധിച്ചത്. വിലക്കിനെതിരേ മെസ്സിക്ക് അപ്പീലിന് പോവാന്‍ കഴിയില്ല.

ചിലിക്കെതിരായ കോപ്പാ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മല്‍സരത്തിനിടെയാണ് മെസ്സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഇത് അന്യായമാണെന്ന് കാട്ടി താരം രംഗത്ത് വന്നിരുന്നു. റഫറിങിനെതിരേ സംസാരിച്ചതിനാണ് മെസ്സിക്ക് വിലക്ക്. രണ്ട് വര്‍ഷം വരെ വിലക്ക് വന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ ചുവപ്പ് കാര്‍ഡ് ലഭിക്കേണ്ട കുറ്റം മെസ്സി ചെയ്തില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് ശിക്ഷ അസോസിയേഷന്‍ കുറച്ചത്. കേസ് അന്വേഷിച്ച കോണ്‍മെബോള്‍ സിംഗിള്‍ ബെഞ്ചിന്റെ അച്ചടക്ക ട്രൈബ്യൂണലാണ് കൂടുതല്‍ ശിക്ഷയില്‍ നിന്ന് മെസ്സിയെ ഒഴിവാക്കിയത്. പിഴയായി 1500 യു എസ് ഡോളറാണ് നല്‍കേണ്ടത്.

Next Story

RELATED STORIES

Share it