സൂപ്പര്‍ താരങ്ങള്‍ക്ക് പിഎസ്ജിയെ രക്ഷിക്കാനാവുന്നില്ല; വീണ്ടും തോല്‍വി
കിലിയന്‍ എംബാപ്പെയെ രണ്ടാം പകുതിയിലാണ് ഇറക്കിയത്.

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി സീസണിലെ രണ്ടാമത്തെ തോല്‍വിയും നേരിട്ടു. ഇന്ന് ലീഗിലെ അഞ്ചാം സ്ഥാനക്കാരായ റെനീസിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്റെ തോല്‍വിയാണ് പിഎസ്ജി നേരിട്ടത്.തോല്‍വി പിഎസ്ജിയുടെ ഒന്നാം സ്ഥാനത്തെ ലീഡിനെ സാരമായി ബാധിച്ചു. നിലവില്‍ രണ്ടാം സ്ഥാനത്തുളള ലെന്‍സിനേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡ് മാത്രമാണ് പിഎസ്ജിയ്ക്കുള്ളത്.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും അണിനിരന്നിട്ടും ടീമിന് ഒരു ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല. കിലിയന്‍ എംബാപ്പെയെ രണ്ടാം പകുതിയിലാണ് ഇറക്കിയത്. എന്നാല്‍ താരത്തിനും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. റെനീസ് അര്‍ഹിച്ച വിജയമാണ് നേടിയത്. മല്‍സരത്തില്‍ പൂര്‍ണ്ണാധിപത്യം നേടിയാണ് അവര്‍ കളിച്ചത്. പന്തടക്കത്തില്‍ മാത്രം പിഎസ്ജി മുന്നിട്ടപ്പോള്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചാണ് റെനീസ് മല്‍സരത്തില്‍ ആധിപത്യം നേടിയത്.
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT