Football

ഫ്രഞ്ച് ലീഗില്‍ അടിപതറി പിഎസ്ജി; ലാലിഗയില്‍ റയല്‍ തലപ്പത്ത്

16 മാസങ്ങള്‍ക്ക് ശേഷം ഹോം ഗ്രൗണ്ടില്‍ പിഎസ്ജി നേരിട്ട ആദ്യ തോല്‍വിയാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ രക്ഷകനായ നെയ്മര്‍ക്ക് ഇക്കുറി ടീമിനെ രക്ഷിക്കാനായില്ല.

ഫ്രഞ്ച് ലീഗില്‍ അടിപതറി പിഎസ്ജി; ലാലിഗയില്‍ റയല്‍ തലപ്പത്ത്
X

പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ആദ്യ തോല്‍വി. റെയിംസാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പിഎസ്ജിയെ തോല്‍പ്പിച്ചത്. 16 മാസങ്ങള്‍ക്ക് ശേഷം ഹോം ഗ്രൗണ്ടില്‍ പിഎസ്ജി നേരിട്ട ആദ്യ തോല്‍വിയാണ് കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ രക്ഷകനായ നെയ്മര്‍ക്ക് ഇക്കുറി ടീമിനെ രക്ഷിക്കാനായില്ല. ഇക്കാര്‍ഡി, എംബാപ്പെ, കവാനി എന്നിവര്‍ ഇല്ലാതെയാണ് പിഎസ്ജി ഇന്നലെയും ഇറങ്ങിയത്. പ്രതിരോധത്തിലൂന്നി കളിച്ച റെയിംസ് പിഎസ്ജിയെ പിടിച്ചുകെട്ടുന്ന പ്രകടനമാണ് കാഴ്ചവച്ചത്. കമാറാ(29), ദിയ(90) എന്നിവരാണ് റെയിംസിനായി സ്‌കോര്‍ ചെയ്തത്.

അതിനിടെ സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് ഫോമിലേക്ക് തിരിച്ചെത്തി. ഇന്നലെ നടന്ന മല്‍സരത്തില്‍ ഒസാസുനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റയല്‍ തോല്‍പ്പിച്ചു. ജയത്തോടെ റയല്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രസീല്‍ താരങ്ങളായ വിനീഷ്യസ് ജൂനിയര്‍(36), സില്‍വാ ഡേ ഗോസ്(72) എന്നിവരാണ് മാഡ്രിഡിനായി വലകുലിക്കിയത്. മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാലോര്‍ക്കയെ തോല്‍പ്പിച്ചു. ഫെലിക്‌സും ഡിയോഗ കോസ്റ്റയുമാണ് മാഡ്രിഡിനായി ഗോള്‍ നേടിയത്. ഗെറ്റഫെ-വലന്‍സിയ മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. ഇറ്റാലിയന്‍ ലീഗില്‍ എസി മിലാന്‍ അഞ്ചില്‍ അഞ്ച് ജയവുമായി തലപ്പത്തെത്തി. ലാസിയോയെ എതിരില്ലാത്ത ഒരു ഗോളിന് മിലാന്‍ തോല്‍പ്പിച്ചു.


Next Story

RELATED STORIES

Share it