Football

നെയ്മറിന് ഡബിള്‍; പിഎസ്ജിക്ക് വന്‍ ജയം

വിലക്ക് മാറി വന്ന സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോള്‍ നേടി.

നെയ്മറിന് ഡബിള്‍; പിഎസ്ജിക്ക് വന്‍ ജയം
X



പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. ആങ്കേഴ്‌സിനെതിരേ 6-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. വിലക്ക് മാറി വന്ന സൂപ്പര്‍ താരം നെയ്മര്‍ ഇരട്ട ഗോള്‍ നേടി. കൂടാതെ താരം ഒരു ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്തു. 36, 47 മിനിറ്റുകളിലായിരുന്നു നെയ്മറിന്റെ ഗോളുകള്‍. ഫ്‌ളോറന്‍സി, ഡ്രാക്‌സല്ലര്‍, ഗുയേ, എംബാപ്പെ എന്നിവരാണ് പിഎസ്ജിയുടെ മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ പിഎസ്ജി രണ്ടാം സ്ഥാനത്ത് എത്തി.


ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തിലിറങ്ങും.മാഞ്ചസ്റ്റര്‍ സിറ്റി ലീഡ്‌സുമായി ഏറ്റുമുട്ടുമ്പോള്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസുമായി കൊമ്പുകോര്‍ക്കും. മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണ്‍ ബ്രിങ്ടണെ നേരിടും. ന്യൂകാസില്‍ ബേണ്‍ലിയുമായി ഏറ്റുമുട്ടും.






Next Story

RELATED STORIES

Share it