Football

ബുണ്ടസാ ലീഗ്; ബയേണിന് തോല്‍വി, ഷാല്‍ക്കെയെ നിലംപരിശാക്കി ഡോര്‍ട്ട്മുണ്ട്

ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സത്തില്‍ ബാഴ്‌സലോണാ കാഡിസുമായി ഏറ്റുമുട്ടും.

ബുണ്ടസാ ലീഗ്; ബയേണിന് തോല്‍വി, ഷാല്‍ക്കെയെ നിലംപരിശാക്കി ഡോര്‍ട്ട്മുണ്ട്
X



ബെര്‍ലിന്‍: ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തോല്‍വി. 2-1ന് ഫ്രാങ്ക്ഫര്‍ട്ടാണ് ബയേണിനെ തോല്‍പ്പിച്ചത്. തോല്‍വി ബയേണിന്റെ ഒന്നാം സ്ഥാനത്തെ പോയിന്റ് കുറച്ചു. ബയേണിന്റെ ആശ്വാസ ഗോള്‍ ലെവന്‍ഡോസ്‌കിയുടെ വകയായിരുന്നു. ലീഗില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബോറൂസിയാ ഡോര്‍ട്ട്മുണ്ട് ഷാല്‍ക്കെയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. സാഞ്ചോ, ഹാലന്‍ഡ്(ഡബിള്‍), ഗുരേറോ എന്നിവരാണ് ഡോര്‍ട്ട്മുണ്ടിനായി സ്‌കോര്‍ ചെയ്തത്. ഡോര്‍ട്ട്മുണ്ട് ലീഗില്‍ ആറാം സ്ഥാനത്താണ്.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജി ഇന്ന് മൊണാക്കോയെ നേരിടും. ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാന്‍ ഇന്റര്‍മിലാനെ നേരിടും. അറ്റ്‌ലാന്റയ്ക്ക എതിരാളി നപ്പോളിയാണ്. പാര്‍മ ഉഡിനീസുമായി കൊമ്പുകോര്‍ക്കും. സ്പാനിഷ് ലീഗില്‍ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സത്തില്‍ ബാഴ്‌സലോണാ കാഡിസുമായി ഏറ്റുമുട്ടും.







Next Story

RELATED STORIES

Share it