സ്‌പാനിഷ് ലീഗ്; അത്‌ലറ്റിക്കോയ്‌ക്ക് സമനില; പ്രീമിയര്‍ ലീഗില്‍ സിറ്റി ഒന്നാമത്
ഫോഡന്‍, മെഹറസ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിയ്‌ക്കായി സ്‌കോര്‍ ചെയ്‌തത്.

മാഡ്രിഡ്: സ്‌പാനിഷ് ലീഗില്‍ വീണ്ടും പോയിന്റ് നഷ്ടപ്പെടുത്തി അത്‌ലറ്റിക്കോ മാഡ്രിഡ്‌്. ലെവന്റെയോട് 1-1 സമനിലയില്‍ പിരിഞ്ഞതോടെയാണ് അത്‌ലറ്റിക്കോയുടെ ഒന്നാം സ്ഥാനത്തെ പോയിന്റില്‍ ഇടിവ് സംഭവിച്ചത്. ലീഗില്‍ അത്‌ലറ്റിക്കോയ്‌ക്ക് 55 പോയി്‌ന്റും രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 49 പോയിന്റുമാണ് ഉള്ളത്. 46 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണുള്ളത്. ലെവന്റേയാണ് ആദ്യം ലീഡ് നേടിയത്.തുടര്‍ന്ന് ലോറന്റിലൂടെ അത്‌ലറ്റിക്കോ സമനില പിടിച്ചു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ എവര്‍ട്ടണെ 3-1 തറപ്പറ്റിച്ച് സിറ്റി ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തി. സിറ്റിയുടെ തുടര്‍ച്ചയായ 17ാം ജയമാണിത്. ഫോഡന്‍, മെഹറസ്, ബെര്‍ണാഡോ സില്‍വ എന്നിവരാണ് സിറ്റിയ്‌ക്കായി സ്‌കോര്‍ ചെയ്‌തത്. ജയത്തോടെ സിറ്റിയുടെ പോയിന്റ് 56 ആയി. രണ്ടാം സ്ഥാനത്തുള്ള മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന് 46 പോയിന്റാണുള്ളത്.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT