Football

ലാലിഗയില്‍ ബാഴ്‌സലോണ കിരീടത്തിനരികെ

ലാലിഗയില്‍ ബാഴ്‌സലോണ കിരീടത്തിനരികെ
X

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചതോടെ ബാഴ്‌സലോണ ലീഗില്‍ ഒമ്പത് പോയിന്റിന്റെ ലീഡുമായി കിരീട നേട്ടത്തിനരികെയെത്തി. രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം ഒമ്പതായി വര്‍ധിപ്പിച്ചു. ഇനിയുള്ള മല്‍സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചാല്‍ ബാഴ്‌സയ്ക്ക് കിരീടം നേടാം. പ്രതിരോധ താരങ്ങളായ ലെങ്‌ലെറ്റ് (45), ആല്‍ബാ(64) എന്നിവരാണ് ബാഴ്‌സയ്ക്കായി വലകുലിക്കിയവര്‍. റയല്‍ സോസിഡാഡിനായി ജുആന്‍മി(62) ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഐബറിനെ 0-1നും സെല്‍റ്റാ വീഗോ ജിറോണയെ 2-1നും തോല്‍പ്പിച്ചു. ഹുസ്‌കാ - റയോ വോള്‍ക്കാനോ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ലീഗില്‍ ബാഴ്‌സയ്ക്ക് 77 ഉം അത്‌ലറ്റിക്കോ മാഡ്രിഡിന് 68 ഉം റയല്‍ മാഡ്രിഡിന് 61 ഉം പോയിന്റാണുള്ളത്.

അതിനിടെ ജര്‍മന്‍ ലീഗില്‍ വെര്‍ഡര്‍ ബെര്‍മെനെ 1-0ത്തിന് തോല്‍പ്പിച്ച് ബയേണ്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബയേണിനായി സുലേ(75) ഗോള്‍ നേടി. ഡോട്ട്മുണ്ടാണ് ലീഗില്‍ രണ്ടാമത്. ബയേണിന് 70 ഉം ഡോര്‍ട്ട്മുണ്ടിന് 66 ഉം പോയിന്റാണുള്ളത്.

Next Story

RELATED STORIES

Share it