Football

എംബാപ്പെ പിഎസ്ജിയില്‍ തുടര്‍ന്നേക്കും

എന്നാല്‍ 23കാരനായ താരം രണ്ട് വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിന്റെ ഓഫര്‍ പരിഗണിക്കും.

എംബാപ്പെ പിഎസ്ജിയില്‍ തുടര്‍ന്നേക്കും
X


പാരിസ്:പിഎസ്ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ അടുത്ത സീസണിലും ക്ലബ്ബില്‍ തുടരും. റയല്‍ മാഡ്രിഡിലേക്ക് താരം ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തേക്ക് കൂടി എംബാപ്പെ പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കും. വര്‍ഷം 50 മില്ല്യണ്‍ യൂറോ നല്‍കുന്ന പുതിയ കരാറാണ് പിഎസ്ജി എംബാപ്പെയ്ക്ക് നല്‍കാനിരിക്കുന്നത്. ഈ ഓഫര്‍ താരം സ്വീകരിക്കും. പിഎസ്ജിയുടെ മിന്നും താരമായ എംബാപ്പെയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബ് ഒരിക്കലും തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് വന്‍ ഓഫര്‍ മുന്നോട്ട് വച്ച് എംബാപ്പെയെ പിഎസ്ജി വരുതിയിലാക്കിയത്. എന്നാല്‍ 23കാരനായ താരം രണ്ട് വര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിന്റെ ഓഫര്‍ പരിഗണിക്കും.




Next Story

RELATED STORIES

Share it