പ്രീമിയര്‍ ലീഗ്: സിറ്റിക്ക് ജയം; ഗ്വാര്‍ഡിയോള കോച്ചായി തുടരും
വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റി തോല്‍പ്പിച്ചത്.

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. വെസ്റ്റ്ഹാം യുനൈറ്റഡിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ സിറ്റി തോല്‍പ്പിച്ചത്. റെലഗേഷന്‍ ഭീഷണിയുള്ള വെസ്റ്റ്ഹാമിനെ ഒരുതരത്തിലും മുന്നേറാന്‍ സിറ്റി അനുവദിച്ചില്ല. കെവിന്‍ ഡി ബ്രൂണിയുടെ ഒരു അസിസ്റ്റും ഒരു ഗോളുമാണ് സിറ്റിക്ക് തകര്‍പ്പന്‍ ജയം നല്‍കിയത്. 30ാം മിനിറ്റില്‍ റൊഡ്രിയാണ് ആദ്യഗോള്‍ നേടിയത്.
അതിനിടെ, സാമ്പത്തിക ക്രമക്കേട് നടത്തിയ യുവേഫായുടെ വിലക്ക് ലഭിച്ച മാഞ്ചസ്റ്റര്‍ സിറ്റി വിധിക്കെതിരേ അപ്പീല്‍ നല്‍കും. ഏത് വിധേനയും കേസിനെ നേരിടുമെന്ന് സിറ്റി അധികൃതര്‍ വ്യക്തമാക്കി. എന്ത് പ്രതിസന്ധി വന്നാലും ടീമില്‍ തുടരമെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോളയും വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തികക്രമക്കേടിനെ തുടര്‍ന്ന് സിറ്റിയെ രണ്ടുവര്‍ഷത്തേക്കാണ് യുവേഫാ വിലക്കിയത്.
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT