കേരള ബ്ലാസ്റ്റേഴ്സ്: അണ്ടര്‍ 13 നോണ്‍ റസിഡന്‍ഷ്യല്‍ ടീം ട്രയല്‍സ് ആഗസ്റ്റ് നാലിന്

എറണാകുളം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ട്രയല്‍സില്‍ 2006, 2007വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് പങ്കെടുക്കാം.കെബിഎഫ്‌സിയുടെ പരിശീലകരാകും ട്രയല്‍സിന് നേതൃത്വം നല്‍കുക

കേരള ബ്ലാസ്റ്റേഴ്സ്: അണ്ടര്‍ 13 നോണ്‍ റസിഡന്‍ഷ്യല്‍ ടീം ട്രയല്‍സ് ആഗസ്റ്റ് നാലിന്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോള്‍ ക്ലബിന്റെ അണ്ടര്‍ 13 നോണ്‍ റെസിഡന്‍ഷ്യല്‍ടീമിലേക്കായുള്ള ട്രയല്‍സ് ആഗസ്റ്റ് നാലിന് നടക്കും. എറണാകുളം, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ട്രയല്‍സില്‍ 2006, 2007വര്‍ഷങ്ങളില്‍ ജനിച്ചവര്‍ക്ക് പങ്കെടുക്കാം.കെബിഎഫ്‌സിയുടെ പരിശീലകരാകും ട്രയല്‍സിന് നേതൃത്വം നല്‍കുക.ട്രയല്‍സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികള്‍, മൂന്ന് പാസ്സ് പോര്‍ട്ട് സൈസ് ഫോട്ടോകള്‍, പ്ലേയിങ് കിറ്റ് എന്നിവയുമായി രാവിലെ 8മണിക്ക് മുന്‍പായിസ്റ്റേഡിയത്തില്‍ എത്തിച്ചേരണം. രക്ഷിതാക്കള്‍ക്ക് പ്രവേശനം അനുവദനീയമാണ്.

RELATED STORIES

Share it
Top