Football

കേരള ബ്ലാസ്റ്റേഴ്സിന്റെ യൊഹേബ മറ്റായി, അമന്‍ അണ്ടര്‍ 15 ദേശീയ ടീമില്‍

യൊഹേബയും അമനും ഓഗസ്റ്റ് 10വരെ നടക്കുന്ന എക്‌സ്‌പോഷര്‍ ടൂറിനായി ജൂലൈ 27ന് തായ്‌ലാന്റിലേക്ക് പുറപ്പെടും.മണിപ്പൂര്‍ സ്വദേശിയായ സുഖം യൊഹേബ മറ്റായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെന്റര്‍ ബാക്ക് പൊസിഷന്‍ കളിക്കാരനാണ്. ഉത്തര്‍പ്രദേശിലെ ഘോരക്പൂര്‍ സ്വദേശിയായ അമന്‍ സാഹ്നി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പറാണ്

കേരള ബ്ലാസ്റ്റേഴ്സിന്റെ യൊഹേബ മറ്റായി, അമന്‍ അണ്ടര്‍ 15 ദേശീയ ടീമില്‍
X

കൊച്ചി : കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 15 ടീമംഗങ്ങളായ സുഖം യൊഹേബ മറ്റായി, അമന്‍ സാഹ്നി എന്നിവര്‍ അണ്ടര്‍ 15 ദേശീയ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി.തിരഞ്ഞെടുക്കപ്പെട്ട 23 അംഗ ടീമിനൊപ്പം യൊഹേബയും അമനും ഓഗസ്റ്റ് 10വരെ നടക്കുന്ന എക്‌സ്‌പോഷര്‍ ടൂറിനായി ജൂലൈ 27ന് തായ്‌ലാന്റിലേക്ക് പുറപ്പെടും.അണ്ടര്‍ 15 ദേശീയ ടീമില്‍ യൊഹേബയും അമനും ഇടം നേടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് അണ്ടര്‍ 15ടീം ഹെഡ് കോച്ച് ഷമീല്‍ ചെമ്പകത്ത് പറഞ്ഞു.രാജ്യത്തെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് ബഹുമതിയാണ്. ഈ ടൂറിലൂടെ ഇവര്‍ക്ക് ലഭിക്കുന്ന പഠന അനുഭവം അവരുടെ ഫുട്‌ബോള്‍ ജീവിതം വികസിപ്പിക്കാന്‍ സഹായിക്കുമെന്നും ഷമീല്‍ ചെമ്പകത്ത് പറഞ്ഞു.മണിപ്പൂര്‍ സ്വദേശിയായ സുഖം യൊഹേബ മറ്റായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെന്റര്‍ ബാക്ക് പൊസിഷന്‍ കളിക്കാരനാണ്. ഉത്തര്‍പ്രദേശിലെ ഘോരക്പൂര്‍ സ്വദേശിയായ അമന്‍ സാഹ്നി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പറാണ്.

Next Story

RELATED STORIES

Share it