Football

നെക്‌സ്റ്റ് ജെന്‍ കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് പരാജയം; അഭിമാനമായി ബെംഗളൂരു

ശിവശക്തി ബെംഗളൂരുവിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഗോള്‍ ലിങ്‌ദോഹിലൂടെ ആയിരുന്നു.

നെക്‌സ്റ്റ് ജെന്‍ കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സിന് പരാജയം; അഭിമാനമായി ബെംഗളൂരു
X

ലണ്ടന്‍: നെക്സ്റ്റ് ജെന്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ ടോട്ടന്‍ഹാം ഏഴ് ഗോളിന് പരാജയപ്പെടുത്തി. ഗോള്‍ സ്‌കോര്‍ ചെയ്തില്ലെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ യുവനിര മികച്ച പ്രകടനം നടത്തി. കിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതും കേരളത്തിന് തിരിച്ചടിയായി. ടോട്ടന്‍ഹാം അക്കാദമിയുടെ യുവനിര ഇംഗ്ലണ്ടിലെ തന്നെ മികച്ച യുവ ടീമാണ്.സ്പര്‍സിനായി ജേഡന്‍ വില്ല്യംസ് ഹാട്രിക്ക് നേടി.


മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ നേരിട്ട ബെംഗളൂരു എഫ് സി 6-3ന്റെ പരാജയം ഏറ്റുവാങ്ങി. തോല്‍വിയേറ്റുവാങ്ങിയെങ്കിലും മൂന്ന് ഗോള്‍ തിരിച്ചടിച്ച് ബെംഗളൂരു ഇന്ത്യന്‍ ഫുട്‌ബോളിന്റെ മാനം രക്ഷിച്ചു. 60മിനിറ്റിനിടെ ആറ് ഗോള്‍ ലെസ്റ്റര്‍ അടിച്ചിരുന്നു. തുടര്‍ന്നായിരുന്നു ബെംഗളൂരുവിന്റെ തിരിച്ചടി. ശിവശക്തി ബെംഗളൂരുവിനായി ഇരട്ട ഗോള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഗോള്‍ ലിങ്‌ദോഹിലൂടെ ആയിരുന്നു.




Next Story

RELATED STORIES

Share it