Football

ഫിഫയുടെ വിലക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ ടൂര്‍ അനിശ്ചിതത്വത്തില്‍

മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് കഴിഞ്ഞിരുന്നു.

ഫിഫയുടെ വിലക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ ടൂര്‍ അനിശ്ചിതത്വത്തില്‍
X

റിയാദ്: ഞായറാഴ്ച മുതല്‍ ദുബായില്‍ ആരംഭിക്കേണ്ട കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ ടൂര്‍ അനിശ്ചിതത്വത്തില്‍.കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഫുട്‌ബോളിനെ ഫിഫ വിലക്കിയതാണ് തിരിച്ചടിയായത്. ഇന്ത്യന്‍ ഫുട്‌ബോളുമായി മറ്റ് അസോസിയേഷനുകള്‍ സഹകരിക്കരുതെന്നാണ് ഫിഫയുടെ തീരുമാനം. യുഎഇ അസോസിയേഷനുകള്‍ ഇതില്‍ അന്തിമ തീരുമാനം ഇതുവരെ പുറത്ത് വിട്ടിട്ടില്ല. നാളെയാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയിലേക്ക് തിരിക്കുക. ഇവിടെ മൂന്ന് മല്‍സരങ്ങളാണ് കളിക്കുക. ഞായറാഴ്ച നടക്കേണ്ട മല്‍സരങ്ങളുടെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് കഴിഞ്ഞിരുന്നു.




Next Story

RELATED STORIES

Share it