Football

ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടി ലെസ്‌കോവിച്ച്

ക്രൊയേഷ്യന്‍ താരമായ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി.

ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ നീട്ടി ലെസ്‌കോവിച്ച്
X

കൊച്ചി: ഐഎസ്എല്ലില്‍ അടുത്ത സീസണിലും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ മാര്‍ക്കോ ലെസ്‌കോവിച്ച് ഉണ്ടാവും. ക്രൊയേഷ്യന്‍ താരമായ ലെസ്‌കോവിച്ച് ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി. ക്രൊയേഷ്യന്‍ ക്ലബ്ബ് ജിഎന്‍കെ ഡൈനാമോ സഗ്രിബില്‍ നിന്ന് കഴിഞ്ഞ സീസണില്‍ ആണ് താരം ബ്ലാസ്‌റ്റേഴ്‌സില്‍ എത്തിയത്.കഴിഞ്ഞ സീസണില്‍ കൈയ്യെത്തും ദൂരത്ത് കൈവിട്ട കിരീടം ഇത്തവണ നേടുകയെന്നതാണ് ലക്ഷ്യമെന്ന് ലെസ്‌കോ അറിയിച്ചു. സെന്റര്‍ ബാക്ക്, ലെഫ്റ്റ് ബാക്ക്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ എന്നീ പൊസിഷനുകളില്ലെല്ലാം താരം തിളങ്ങിയിട്ടുണ്ട്.




Next Story

RELATED STORIES

Share it