Football

ഐഎസ്എല്‍; ഗോവയെ തകര്‍ത്തെറിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്

അറ്റാക്കിങ് ഫുട്‌ബോളാണ് മഞ്ഞപ്പട ഇന്ന് പുറത്തെടുത്തത്.

ഐഎസ്എല്‍; ഗോവയെ തകര്‍ത്തെറിഞ്ഞ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്
X


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയ്‌ക്കെതിരേ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്ന് ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ജയത്തോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഗോവയ്‌ക്കെതിരേ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു ജയം നേടുന്നത്. അറ്റാക്കിങ് ഫുട്‌ബോളാണ് മഞ്ഞപ്പട ഇന്ന് പുറത്തെടുത്തത്. അഡ്രിയാന്‍ ലൂണ(42), ദിമിത്രിയോസ് ദിയാമന്റാക്കോസ് (45), ഇവാന്‍ കലിയുഷ്‌നി (52) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്. 67ാം മിനിറ്റില്‍ നോഹ് സാദൗയി ഗോവയുടെ ആശ്വാസ ഗോള്‍ നേടി.





Next Story

RELATED STORIES

Share it