Football

ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിനരികെ; ചെന്നൈയിനെ വീഴ്ത്തി

മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍ ഖയാത്തിയിലൂടെ ചെന്നൈയിന്‍ ലീഡെടുത്തിരുന്നു.

ഐഎസ്എല്‍; കേരളാ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിനരികെ; ചെന്നൈയിനെ വീഴ്ത്തി
X


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് . ഇന്ന് ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ് സിയെ 2-1ന് തകര്‍ത്താണ് മഞ്ഞപ്പട പ്ലേ ഓഫ് യോഗ്യത സജീവമാക്കിയത്. ജയത്തോടെ മഞ്ഞപ്പട മൂന്നാം സ്ഥാനത്ത് തന്നെ നിലയുറപ്പിച്ചു. അഡ്രിയാന്‍ ലൂണ(38), രാഹുല്‍ കെ പി (64) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.മല്‍സരത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍ ഖയാത്തിയിലൂടെ ചെന്നൈയിന്‍ ലീഡെടുത്തിരുന്നു. എന്നാല്‍ ലീഡ് പ്രശ്‌നമാക്കാതെ ബ്ലാസ്റ്റേഴ്‌സ് പൊരുതി കളിച്ചത് അവര്‍ക്ക് തുണയായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് നിരവധി അവസരങ്ങളും സൃഷ്ടിച്ചു. 38ാം മിനിറ്റിലും 64ാം മിനിറ്റിലുമായി രണ്ട് ഗോള്‍ അടിച്ച് ബ്ലാസ്‌റ്റേഴ്‌സ് ജയം സ്വന്തമാക്കുകയായിരുന്നു.




Next Story

RELATED STORIES

Share it