കേരള ബ്ലാസ്റ്റേഴ്സ്: ഷട്ടോരി പുറത്തേക്ക്; കിബു വിക്കൂന പുതിയ പരിശീലകനായി എത്തിയേക്കും
ഇത് സംബന്ധിച്ച് ക്ലബ്ബ് മാനേജ്മെന്റ് വൈകാതെ തന്നെ ഒദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.ഇക്കഴിഞ്ഞ സീസണില്‍ ബ്ലാസറ്റേഴ്സിനെ പരിശീലിപ്പിച്ച എല്‍കോ ഷട്ടോരിയെ തന്നെ വീണ്ടും നിലനിര്‍ത്തണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യമെങ്കിലും മോഹന്‍ബഗാനെ ഐലീഗ് ചാംപ്യന്ന്മാരാക്കിയ സ്പെയിന്കാരന് കിബുവിനെ അടുത്ത സീസണില്‍ പുതിയ പരിശീലകനായി കൊണ്ടുവരാനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പുതിയ പരീശീലകന് എത്തുന്നു.മോഹന്‍ബഗാനെ ഐലീഗ് ചാംപ്യന്ന്മാരാക്കിയ സ്പെയിന്കാരന് കിബു വിക്കൂനയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി എത്തുന്നതെന്നാണ് വിവരം. ഇത് സംബന്ധിച്ച് ക്ലബ്ബ് മാനേജ്മെന്റ് വൈകാതെ തന്നെ ഒദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ സീസണില്‍ ബ്ലാസറ്റേഴ്സിനെ പരിശീലിപ്പിച്ച എല്‍കോ ഷട്ടോരിയെ തന്നെ വീണ്ടും നിലനിര്‍ത്തണമെന്നായിരുന്നു ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവശ്യമെങ്കിലും അടുത്ത സീസണില്‍ പുതിയ പരിശീലകനെ കൊണ്ടുവരാനായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം.മോഹന്‍ ബഗാനും കല്‍ക്കത്ത എടികെയും ലയിച്ച് ഒറ്റ ടീമാകുന്നതോടെ കിബുവിന്റെ പരിശീന സ്ഥാനം നഷ്ടപെടുന്ന അവസ്ഥയിലെത്തിയിരുന്നു
. ഇതോടെയാണ് കിബുവിന്റെ കൂടുമാറ്റത്തിനും കളമൊരുങ്ങിയത്.ബ്ലാസ്റ്റേഴ്സ് പുതുതായി നിയോഗിച്ച ടീമിന്റെ സ്പോര്‍ടിംഗ് ഡയറക്ടര്‍ കരോലിസിന്റെ ഇടപെടലും കിബുവിന് ബ്ലാസ്റ്റേഴ്സ് പ്രവേശനത്തിന് തുണയായിട്ടുണ്ട്.കിബുവിനൊപ്പം മോഹന്ബഗനിലുണ്ടായിരുന്ന ഗോള്‍കീപ്പിംഗ് കോച്ച്,സഹപരിശീലകന്‍ എന്നിവരു മോഹന്‍ബഗാന്റെ ഏതാനും സ്പാനിഷ് താരങ്ങളും ബ്ലാസ്റ്റേഴ്സില്‍ എത്തുമെന്നാണ് വിവരം.ഇതെല്ലാം സംബന്ധിച്ച് ഒദ്യോഗിക വിശദീകരണം അടുത്ത ദിവസം തന്നെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രഖ്യപിക്കുമെന്നാണ് അറിയുന്നത്.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT