ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് ജയം ; ഇറ്റലിയില്‍ യുവന്റസിന് തോല്‍വി;ബുണ്ടസയില്‍ ബയേണ്‍ ഒന്നില്‍
കൊളംബിയന്‍ സൂപ്പര്‍ താരം യുവാന്‍ സപാട്ട 28ാം മിനിറ്റിലാണ് അറ്റ്‌ലാന്റയുടെ വിജയഗോള്‍ നേടിയത്.

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ കോച്ച് സാവിക്ക് കീഴില്‍ ബാഴ്‌സലോണയ്ക്ക് ജയം. വിയ്യാറയലിനെതിരേ 3-1നാണ് കറ്റാലന്‍സിന്റെ ജയം.88ാം മിനിറ്റ് വരെ മല്‍സരം 1-1 സമനിലയിലായിരുന്നു. 48ാം മിനിറ്റില്‍ ഡി ജോങ് ആണ് ബാഴ്‌സയുടെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 76ാം മിനിറ്റില്‍ വിയ്യാറയല്‍ തിരിച്ചടിച്ചു. പിന്നീട് 88ാം മിനിറ്റില്‍ മെംഫിസ് ഡിപ്പേയാണ് ബാഴ്‌സയ്ക്ക് ലീഡ് നല്‍കിയത്. ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റിയിലൂടെ കുട്ടീഞ്ഞോ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.ലീഗില്‍ ബാഴ്‌സ ഏഴാം സ്ഥാനത്താണ്.
ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിന് തോല്‍വി. നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസിനെ മറികടന്നത്. തോല്‍വിയോടെ യുവന്റസ് എട്ടാം സ്ഥാനത്തേക്ക് വീണു. കൊളംബിയന്‍ സൂപ്പര്‍ താരം യുവാന്‍ സപാട്ട 28ാം മിനിറ്റിലാണ് അറ്റ്‌ലാന്റയുടെ വിജയഗോള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ വെനീസിയയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.ഇന്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.
ജര്‍മ്മന്‍ ബുണ്ടസാ ലീഗില്‍ അര്‍മീനിയാ ബെല്‍ഫെല്‍ഡിനെതിരേ ഒരു ഗോളിന്റെ ജയവുമായി ബയേണ്‍ മ്യുണിക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നിരവധി സീനിയര്‍ താരങ്ങള്‍ ഇല്ലാതെയാണ് ബയേണ്‍ ഇന്നിറങ്ങിയത്. വോള്‍വ്‌സ്ബര്‍ഗിനെ 3-1ന് പരാജയപ്പെടുത്തി ബോറൂസിയാ ഡോര്‍ട്ട്മുണ്ട് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര് പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT