യുവന്റസിന് ഇന്ന് വീണ്ടും പരീക്ഷണം; എതിരാളി സംമ്പഡോറിയ

ടൂറിന്‍: ഒമ്പതാം ഇറ്റാലിയന്‍ സീരി എ കിരീടമെന്ന യുവന്റസിന്റെ ലക്ഷത്തിന് ഇന്ന് അന്ത്യം കുറിക്കുമോ. ലീഗില്‍ മൂന്ന് മല്‍സരങ്ങള്‍ ശേഷിക്കെ യുവന്റസിന് വേണ്ടത് ഒരു ജയം. ഇന്ന് സംമ്പഡോറിയക്കെതിരേ ജയിച്ച് കിരീടം സ്വന്തമാക്കാനാണ് യുവന്റസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കിരീടം ഉറപ്പിച്ചിറങ്ങിയ യുവന്റസിനെ പിടിച്ചുകെട്ടിയത് ഉഡിനീസ് ആയിരുന്നു. ഇന്ന് സംമ്പഡോറിയക്കെതിരേ ഫോം തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷയിലാണ് യുവന്റസ്. ഇതിന് മുമ്പ് കളിച്ച രണ്ട് മല്‍സരത്തിലും യുവന്റസിന് സമനിലയായിരുന്നു. ഇന്നു രാത്രി 1.30നാണു മല്‍സരം.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തിലെ ജയത്തോടെ ഇന്റര്‍മിലാന്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. എതിരില്ലാത്ത മൂന്ന് ഗോളിലൂടെ ജിനോയെയാണ് ഇന്റര്‍ തോല്‍പ്പിച്ചത്. ഇന്ററിനായി ലൂക്കാക്കു ഇരട്ട ഗോള്‍ നേടി. സാഞ്ചസ് ആണ് മൂന്നാം ഗോള്‍ നേടിയത്. ജയത്തോടെ യുവന്റസുമായുള്ള ഇന്ററിന്റെ പോയിന്റ് വ്യത്യാസം നാലായി കുറഞ്ഞു. ഇന്റര്‍ യുവന്റസിനേക്കാള്‍ ഒരു മല്‍സരം കൂടുതല്‍ കളിച്ചിട്ടുണ്ട്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ നപ്പോളി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സസുഓളയെ തോല്‍പ്പിച്ചു.
Juventus who can clinch serie A title on Sunday with victory over sampdoria
RELATED STORIES
റെയില്വേയില് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTഭൂഗര്ഭ വൈദ്യുതി കേബിളില് നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു
6 July 2022 6:52 PM GMTആവിക്കല്ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTരണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്ക്കം: കുന്നംകുളത്ത് രണ്ട്...
6 July 2022 6:31 PM GMTബഹ്റൈനില് ഇനി കാല്പന്തിന് ആവേശ നാളുകള്; ഇന്ത്യന് സോഷ്യല് ഫോറം...
6 July 2022 5:54 PM GMTസജി ചെറിയാന്റെ രാജി ഗവര്ണര് അംഗീകരിച്ചു
6 July 2022 5:43 PM GMT