Football

പ്രീസീസണ്‍; പിഎസ്ജിക്കും യുവന്റസിനും ജയം

യുവന്റസിനായി പോള്‍ പോഗ്‌ബെ, മോയിസ് കീന്‍ എന്നിവരെല്ലാം അണിനിരന്നിരുന്നു.

പ്രീസീസണ്‍; പിഎസ്ജിക്കും യുവന്റസിനും ജയം
X


പാരിസ്:യൂറോപ്പിലെ പ്രീസീസണ്‍ മല്‍സരങ്ങളില്‍ കരുത്തരായ പിഎസ്ജിക്കും യുവന്റസിനും ജയം. ജപ്പാനിലെ ഉര്‍വാ റെഡ് ഡയമണ്ടസിനെതിരേ മൂന്ന് ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്. പാബ്ലോ സാരബിയ, കിലിയന്‍ എംബാപ്പെ, അര്‍നൗഡ് കലിമുന്‍ഡോ എന്നിവരാണ് പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തത്.

ഇറ്റാലിയന്‍ പ്രമുഖരായ യുവന്റസ് മെക്‌സിക്കന്‍ ക്ലബ്ബ് ഡിപ്പോര്‍ട്ടീവോ ഗോട്ടിന്ഹാരയ്‌ക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് ഇന്ന് നേടയിത്. മാര്‍ക്കോ ഡാ ഗ്രാസാ, മാറ്റിയാ കോപാഗനോന്‍ എന്നിവരാണ് യുവന്റസിനായി വലകുലിക്കിയത്. യുവന്റസിനായി പോള്‍ പോഗ്‌ബെ, മോയിസ് കീന്‍ എന്നിവരെല്ലാം അണിനിരന്നിരുന്നു.




Next Story

RELATED STORIES

Share it