സീരി എ; ഇന്ററിന്റെ കുതിപ്പിന് യുവന്റസ് ബ്ലോക്ക്
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ നേടിയാണ് യുവന്റസ് ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്. ജയത്തോടെ യുവന്റസ് ആദ്യമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി.
BY RSN7 Oct 2019 7:50 AM GMT
X
RSN7 Oct 2019 7:50 AM GMT
സാന്‍സിരോ: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍ മിലാന്റെ വിജയകുതിപ്പിന് യുവന്റസ് തടയിട്ടു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ നേടിയാണ് യുവന്റസ് ഇന്റര്‍മിലാനെ തോല്‍പ്പിച്ചത്. ജയത്തോടെ യുവന്റസ് ആദ്യമായി ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. ഡിബാലയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ആദ്യ ഇലവനില്‍ അറ്റാക്കിങില്‍ ഇറക്കിയ കോച്ചിന്റെ തീരുമാനം ഫലം കാണുകയായിരുന്നു. നാലാം മിനിറ്റില്‍ ഡിബാല ആദ്യ ഗോള്‍ നേടി. എന്നാല്‍ 18ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മാര്‍ട്ടിനെസ് ഇന്ററിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയില്‍ ഇറക്കിയ ഹിഗ്വിയിന്‍ ഒരു ഗോളും നേടി ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.. 19 പോയിന്റുമായാണ് യുവന്റസ് ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ററിന് 18 പോയിന്റാണുള്ളത്. മറ്റ് മല്‍സരങ്ങളില്‍ ടൊറീനോ നപ്പോളിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചുകെട്ടി.
Next Story
RELATED STORIES
ഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTവാറങ്കല്‍ ഭൂസമരം: സിപിഐ നേതാവ് ബിനോയ് വിശ്വം വീണ്ടും പോലിസ്...
29 Jun 2022 7:26 PM GMT'പാണക്കാട് തങ്ങന്മാരെയടക്കം വെല്ലുവിളിക്കുന്നു'; സിഐസിയുമായുള്ള ബന്ധം ...
29 Jun 2022 7:17 PM GMTഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...
29 Jun 2022 6:27 PM GMTഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ...
29 Jun 2022 6:18 PM GMTമല്‍സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; അഞ്ചുപേരെ വിദേശ...
29 Jun 2022 5:49 PM GMT