Football

പിര്‍ളോയ്ക്ക് ആശ്വാസം; നപ്പോളിയെ വീഴ്ത്തി യുവന്റസ്

റൊണാള്‍ഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്.

പിര്‍ളോയ്ക്ക് ആശ്വാസം; നപ്പോളിയെ വീഴ്ത്തി യുവന്റസ്
X


ടൂറിന്‍: സീരി എയിലെ നിര്‍ണ്ണായക മല്‍സരത്തില്‍ നപ്പോളിയെ തകര്‍ത്ത് യുവന്റസ്. 2-1നാണ് യുവന്റസിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (13), പൗളോ ഡിബാല (73) എന്നിവരാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ലീഗില്‍ കിരീട പോരാട്ടം ശക്തമായിരിക്കെ യുവന്റസ് ഇന്നത്തെ ജയം അനിവാര്യമായിരുന്നു. ജയത്തോടെ യുവന്റസ് മൂന്നാം സ്ഥാനത്തേക്ക് കയറി. ഈ മല്‍സരത്തില്‍ യുവന്റസ് തോല്‍ക്കുന്ന പക്ഷം കോച്ച് പിര്‍ളോയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഇന്റര്‍മിലാന്‍ സസുഓളയെ 2-1ന് തോല്‍പ്പിച്ചു. ലൂക്കാക്കു, മാര്‍ട്ടിന്‍സ് എന്നിവരാണ് ഇന്ററിന്റെ സ്‌കോറര്‍മാര്‍. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഇന്ററിന്റെ ലീഡ് 11 പോയിന്റായി. 60 പോയിന്റുമായി എ സി മിലാനാണ് രണ്ടാം സ്ഥാനത്ത്.




Next Story

RELATED STORIES

Share it