Football

ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസിന്

സംമ്പഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് 36ാം സീരി എ കിരീടത്തില്‍ മുത്തമിട്ടത്.

ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസിന്
X

ടൂറിന്‍: ഇറ്റാലിയന്‍ സീരി എ കിരീടം തുടര്‍ച്ചയായ ഒമ്പതാം തവണയും യുവന്റസ് സ്വന്തമാക്കി. ലീഗില്‍ രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെയാണ് യുവന്റസ് കിരീടം കരസ്ഥമാക്കിയത്. സംമ്പഡോറിയയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് 36ാം സീരി എ കിരീടത്തില്‍ മുത്തമിട്ടത്.

കോച്ച് സാരിയുടെ ആദ്യ ഇറ്റാലിയന്‍ കിരീട നേട്ടമാണിത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍മ്പ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് യുവന്റസിന്റെ ആദ്യ ഗോള്‍ നേടിയത്. പ്യാനിച്ചിന്റെ പാസ്സാണ് റൊണാള്‍ഡോ ഗോളാക്കിയത്. രണ്ടാം പകുതിയില്‍ 67ാം മിനിറ്റില്‍ ബെര്‍നാര്‍ഡഷി രണ്ടാം ഗോളും നേടി യുവന്റസിന്റെ വിജയത്തിന് ഇരട്ടി മധുരം നല്‍കി.

കഴിഞ്ഞ മല്‍സരത്തില്‍ കിരീടം നേടാമെന്ന് കരുതിയ യുവന്റസിനെ ഉഡിനീസ് തോല്‍പ്പിച്ചിരുന്നു. യൂറോപ്പിലെ അഞ്ച് ലീഗുകളില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയ റെക്കോഡും യുവന്റസ് നേടി. 18 കിരീടം നേടിയ എ സി മിലാന്‍, ഇന്റര്‍മിലാന്‍ എന്നീ ക്ലബ്ബുകളാണ് കിരീട നേട്ടത്തില്‍ യുവന്റസിന് തൊട്ടുപിറകെയുള്ളത്.ഇന്റര്‍മിലാന്‍, അറ്റ്‌ലാന്റ, ലാസിയോ എന്നിവരാണ് ലീഗിലെ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഉള്ളത്.


Next Story

RELATED STORIES

Share it