Football

ഹൈദരാബാദിനെതിരായ മല്‍സരം കടുത്തത്; താരങ്ങള്‍ പൂര്‍ണ്ണ സജ്ജം: വുകോമനോവിച്ച്

പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന രാഹുല്‍ കെ പി നാളെ മഞ്ഞപ്പടയ്ക്കായി ഇറങ്ങും.

ഹൈദരാബാദിനെതിരായ മല്‍സരം കടുത്തത്; താരങ്ങള്‍ പൂര്‍ണ്ണ സജ്ജം: വുകോമനോവിച്ച്
X


പനാജി: നാളെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നടക്കുന്ന ഹൈദരാബാദിനെതിരായ മല്‍സരം വളരെയേറെ പ്രധാനമെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച്. ബ്ലാസ്‌റ്റേഴ്‌സിനേക്കാള്‍ അഞ്ച് പോയിന്റ് കൂടുതലുള്ള ഹൈദരാബാദ് മികച്ച ഫോമിലാണെങ്കിലും ടീം അവരെ നേരിടാന്‍ സജ്ജമാണെന്നും കോച്ച് അറിയിച്ചു. സെമി സാധ്യതയ്ക്ക് നാളെത്തെ ജയം അനിവാര്യമാണ്.ലീഗിലെ മികച്ച ടീമാണ് ഹൈദരാബാദ്. ഒന്നാം സ്ഥാനം അവര്‍ അര്‍ഹിക്കുന്നു.എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് നാളെ മികച്ച പ്രകടനം പുറത്തെടുക്കും.നാളെ ഇറങ്ങാനുള്ള മികച്ച ടീം തന്നെയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളതെന്നും ഇത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും കോച്ച് അറിയിച്ചു. പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്ന രാഹുല്‍ കെ പി നാളെ മഞ്ഞപ്പടയ്ക്കായി ഇറങ്ങും.





Next Story

RELATED STORIES

Share it