40 വര്‍ഷത്തെ കാത്തിരിപ്പ്; ഓള്‍ഡ്ട്രാഫോഡില്‍ യുനൈറ്റഡിനെ വീഴ്ത്തി വോള്‍വ്‌സ്
ജാവോ മൗട്ടീനോയാണ് 82ാം മിനിറ്റില്‍ വോള്‍വ്‌സിന്റെ വിജയഗോള്‍ നേടിയത്.

ഓള്‍ഡ്ട്രാഫോഡ്: പുതിയ കോച്ച് വന്നിട്ടും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് രക്ഷയില്ല.ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്‌സിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് യുനൈറ്റഡ് പരാജയപ്പെട്ടു. 40 വര്‍ഷത്തിന് ശേഷമാണ് യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടില്‍ വോള്‍വ്‌സ് ഒരു ജയം നേടുന്നത്.

ജാവോ മൗട്ടീനോയാണ് 82ാം മിനിറ്റില്‍ വോള്‍വ്‌സിന്റെ വിജയഗോള്‍ നേടിയത്. വോള്‍വ്‌സിന് അര്‍ഹിച്ച ജയമാണ് ഇന്ന് ലഭിച്ചത്. തുടക്കം മുതലെ അവര്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. മറുവശത്ത് യുനൈറ്റഡിന്റെ തുടക്കം ദയനീയമായിരുന്നു. ഗോളി ഡിഹിയയുടെ സേവുകളാണ് യുനൈറ്റഡിനെ വന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിനെ ഇറക്കിയത് മുതലാണ് യുനൈറ്റഡ് മല്‍സരത്തിലേക്ക് കാര്യമായി പ്രവേശിച്ചത്. ബ്രൂണോ മൂന്നോളം ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനിടെ റൊണാള്‍ഡോയുടെ ഒരു ഗോള്‍ റഫറി ഓഫ്‌സൈഡും വിളിച്ചു. പരാജയത്തോടെ യുനൈറ്റഡ് ലീഗില്‍ ഏഴാം സ്ഥാനത്തേക്ക് വീണു.
RELATED STORIES
സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് ആരംഭിക്കും
25 Jun 2022 1:57 AM GMTസംസ്ഥാനത്ത് ഇന്നും വ്യാപക മഴ; 12 ജില്ലകളിലും യെല്ലോ അലര്ട്ട്
25 Jun 2022 1:52 AM GMTസംസ്ഥാനത്ത് ഇന്നു മുതല് വൈദ്യുതി നിരക്ക് വര്ധിക്കും; ജനത്തിന്...
25 Jun 2022 1:46 AM GMTമഹാരാഷ്ട്ര: വിമതര്ക്കെതിരേ ഇന്ന് നിയമ നടപടികള്ക്ക് സാധ്യത
25 Jun 2022 1:21 AM GMTഎംപി ഓഫിസ് ആക്രമണം:എസ്എഫ്ഐ വയനാട് ജില്ല പ്രസിഡന്റ് ഉള്പ്പെടെ 19...
25 Jun 2022 1:16 AM GMTസാംസങ് ഗാലക്സി എഫ് 13 ഇന്ത്യന് വിപണിയില്; സവിശേഷതകളും വിലയും അറിയാം
24 Jun 2022 7:35 PM GMT