Football

യൂറോ കപ്പ്; അസൂറികള്‍ യുവ തുര്‍ക്കികളെ തകര്‍ത്തു

79ാം മിനിറ്റില്‍ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ഇന്‍സിനെ അസൂറികളുടെ മൂന്നാം ഗോളും നേടി.

യൂറോ കപ്പ്; അസൂറികള്‍ യുവ തുര്‍ക്കികളെ തകര്‍ത്തു
X


റോം: യൂറോ കപ്പിലെ ആദ്യ ജയം ഇറ്റലിക്ക്. കറുത്ത കുതിരകളാവുമെന്ന് കരുതിയ യുവ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചായിരുന്നു മാന്‍സിനിയുടെ ടീമിന്റെ ജയം. പ്രതിരോധത്തിലൂന്നി കളിച്ച തുര്‍ക്കിക്ക് ഇറ്റലിയുടെ സര്‍വ്വാധിപത്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. 24 ഷോട്ടുകളാണ് ഇറ്റാലിയന്‍ താരങ്ങള്‍ തുര്‍ക്കി ഗോള്‍ കീപ്പര്‍ക്ക് മുന്നിലേക്ക് അടിച്ചത്.

ഇറ്റലിയുടെ ആദ്യ ഗോള്‍ തുര്‍ക്കി താരം ഡെമിറാലിന്റെ വക സെല്‍ഫ് ഗോളായിരുന്നു.53ാം മിനിറ്റില്‍ ഇറ്റലിയുടെ ബെറാഡിയുടെ ക്രോസ് തടയുന്നതിനിടെ ഡെമിറാലിന്റെ നെഞ്ചില്‍ തട്ടിയ പന്ത് വലയിലേക്ക് കുതിക്കുകയായിരുന്നു. രണ്ടാം ഗോള്‍ സിറോ ഇമ്മൊബിലെയുടെ വകയായിരുന്നു. 79ാം മിനിറ്റില്‍ ഇമ്മൊബിലെയുടെ അസിസ്റ്റില്‍ ഇന്‍സിനെ അസൂറികളുടെ മൂന്നാം ഗോളും നേടി.




Next Story

RELATED STORIES

Share it