Football

യൂറോ കപ്പ്; സ്വിസിനെ തകര്‍ത്ത് ഇറ്റലി പ്രീക്വാര്‍ട്ടറില്‍

സസുഓള താരമായ മാന്വല്‍ ലൊക്കാറ്റലി 26, 52 മിനിറ്റുകളില്‍ ഇറ്റലിയ്ക്കായി ഇരട്ട ഗോളുകള്‍ നേടി.

യൂറോ കപ്പ്; സ്വിസിനെ തകര്‍ത്ത് ഇറ്റലി പ്രീക്വാര്‍ട്ടറില്‍
X


റോം:യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഇറ്റലി. ഗ്രൂപ്പ് എയില്‍ നടന്ന തകര്‍പ്പന്‍ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിച്ചായിരുന്നു അവരുടെ ജയം. ആദ്യ മല്‍സരത്തില്‍ തുര്‍ക്കിയെയും അവര്‍ തോല്‍പ്പിച്ചിരുന്നു. സ്വിസ് നിരയ്‌ക്കെതിരേ മികച്ച ആധിപത്യത്തോടെയാണ് ഇറ്റലി ജയിച്ചത്. 13 ഓളം ഷോട്ടുകള്‍ സ്വിസ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇറ്റാലിയന്‍ ഗോളിയുടെ സമ്മര്‍ദ്ധമായ ഇടപെടല്‍ അവര്‍ക്ക് ഒരു അവസരവും നല്‍കിയില്ല. സസുഓള താരമായ മാന്വല്‍ ലൊക്കാറ്റലി 26, 52 മിനിറ്റുകളില്‍ ഇറ്റലിയ്ക്കായി ഇരട്ട ഗോളുകള്‍ നേടി. മൂന്നാം ഗോള്‍ 89ാം മിനിറ്റില്‍ സിറോ ഇമ്മൊബിലിയുടെ വകയാണ്.ബെറാഡി, ബാരെല്ല, ടോളോയി എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്.




Next Story

RELATED STORIES

Share it