Football

ഇറ്റാലിയന്‍ ലീഗ്: 26 മല്‍സരത്തില്‍ 27 ഗോളുമായി പിയാടെക്

കരുത്തരായ മിലാന്‍ 3-0ത്തിനാണ് എമ്പോളിയെ തകര്‍ത്തത്

ഇറ്റാലിയന്‍ ലീഗ്: 26 മല്‍സരത്തില്‍ 27 ഗോളുമായി പിയാടെക്
X

റോം: ഇറ്റാലിയന്‍ ലീഗില്‍ എമ്പോളിക്കെതിരേ എസി മിലാന് ജയം. കരുത്തരായ മിലാന്‍ 3-0ത്തിനാണ് എമ്പോളിയെ തകര്‍ത്തത്. പിയാടെക്(49), കെസിയേ(51), അസുഗാ(67) എന്നിവരാണ് മിലാന്റെ സ്‌കോറര്‍മാര്‍. പോളണ്ട് താരമായ പിയാടെക് നിലവില്‍ മിന്നുംഫോമിലാണ്. കഴിഞ്ഞ 27 മല്‍സരത്തില്‍ നിന്ന് 26 ഗോളുമായാണ് താരത്തിന്റെ മുന്നേറ്റം. ജിയോണയില്‍ നിന്നു വന്ന താരം അവിടെയും മികച്ച ഫോമിലായിരുന്നു. 21 മല്‍സരത്തില്‍ നിന്ന് 19 ഗോളുമായി നില്‍ക്കുമ്പോഴാണ് പിയാടെകിനെ മിലാന്‍ വാങ്ങുന്നത്. കഴിഞ്ഞ ഏഴു മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് മിലാന്റെ തേരോട്ടം. ഇറ്റാലിയന്‍ കപ്പില്‍ യുവന്റസിനോട് തോറ്റ ശേഷം മിലാന്‍ തോല്‍വി അറിഞ്ഞിട്ടില്ല.




Next Story

RELATED STORIES

Share it