Football

റോയ് കൃഷ്ണയ്ക്ക് വേണ്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്

എടികെ മുന്നോട്ട് വച്ച ഓഫര്‍ താരം തള്ളിയിരുന്നു.

റോയ് കൃഷ്ണയ്ക്ക് വേണ്ടി കേരളാ ബ്ലാസ്‌റ്റേഴ്‌സ്
X


കൊല്‍ക്കത്ത:എടികെ മോഹന്‍ ബഗാന്‍ താരമായിരുന്ന റോയ് കൃഷ്ണയെ ടീമിലെത്തിക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സും രംഗത്ത്. ഫിജി താരമായ റോയ് കൃഷ്ണ അടുത്തിടെ എടികെ വിട്ടിരുന്നു. എടികെ മുന്നോട്ട് വച്ച ഓഫര്‍ താരം തള്ളിയിരുന്നു.


കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ മുന്നേറ്റ നിര ശക്തമായിരുന്നു. എന്നാല്‍ മുന്നേറ്റ നിരയിലെ വാസ്‌കസും പെരേര ഡയസ്സും ക്ലബ്ബ് വിട്ടിരുന്നു. തല്‍സ്ഥാനത്തേക്കാണ് റോയ് കൃഷ്ണയെ ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിടുന്നത്. കഴിഞ്ഞ സീസണില്‍ എടികെയ്ക്കായി 16 മല്‍സരങ്ങളില്‍ നിന്നും ഏഴ് ഗോളും നാല് അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ബെംഗളൂരു എഫ്‌സിയും റോയ് കൃഷ്ണയെ നോട്ടമിടുന്നുണ്ട്. ഇരുടീമും താരത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തിയിരുന്നു.




Next Story

RELATED STORIES

Share it