Football

ഐഎസ്എല്‍ ഒക്ടോബര്‍ 20 മുതല്‍; ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍

വൈകിട്ട് 7.30 നാണ് മല്‍സരം. 2020 ഫെബ്രുവരി 23 വരെയുള്ള മല്‍സരങ്ങളുടെ ഫിക്‌സചറാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ഫിക്‌സചര്‍ പ്രകാരം ലീഗ് ഘട്ടത്തില്‍ 90 മല്‍സരങ്ങളാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിനെയും എടികെയും കൂടാതെ പൂനെ സിറ്റി,ജംഷഡ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി,ബംഗളരു എഫ് സി,എഫ് സി ഗോവ,നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്.ഡല്‍ഹി ഡൈനാമോസ്,ചെന്നൈന്‍ എഫ് സി എന്നീ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്

ഐഎസ്എല്‍ ഒക്ടോബര്‍ 20 മുതല്‍; ആദ്യ മല്‍സരം ബ്ലാസ്‌റ്റേഴ്‌സും എടികെയും തമ്മില്‍
X

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ വരാന്‍ പോകുന്ന സീസണ്‍ന്റെ ഫിക്‌സചര്‍ പുറത്തു വിട്ടു.ഒക്ടോബര്‍ 20 ന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ പതിവു പോലെ കേരള ബ്ലാസ്‌റ്റേഴ്‌സും എടികെയും ഏറ്റു മുട്ടും.വൈകിട്ട് 7.30 നാണ് മല്‍സരം. 2020 ഫെബ്രുവരി 23 വരെയുള്ള മല്‍സരങ്ങളുടെ ഫിക്‌സചറാണ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ഫിക്‌സചര്‍ പ്രകാരം ലീഗ് ഘട്ടത്തില്‍ 90 മല്‍സരങ്ങളാണ് ഉള്ളത്.നവംബര്‍ പത്തിനു ബംഗ്‌ളരു എഫ് സിയും ചെന്നൈന്‍ എഫ്‌സിയും തമ്മില്‍ നടക്കുന്ന മല്‍സരത്തിനു ശേഷം വീണ്ടും നവംബര്‍ 23 ന് മാത്രമാണ് മല്‍സരം ഉള്ളത്.രാജ്യാന്തര മല്‍സരങ്ങളുടെ ഭാഗമായുളള ഇടവേളയാണിതെന്നാണ് വിവരം.

കേരള ബ്ലാസ്റ്റേഴ്‌സിനെയും എടികെയും കൂടാതെ പൂനെ സിറ്റി,ജംഷഡ്പൂര്‍ എഫ്‌സി,മുംബൈ സിറ്റി,ബംഗളരു എഫ് സി,എഫ് സി ഗോവ,നോര്‍ത് ഈസ്റ്റ് യുനൈറ്റഡ്.ഡല്‍ഹി ഡൈനാമോസ്,ചെന്നൈന്‍ എഫ് സി എന്നീ ടീമുകളാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.ബംഗ്‌ളരു എഫ്‌സി യാണ് നിലവിലെ ചാംപ്യന്മാര്‍.ഫൈനലില്‍ എഫ് സി ഗോവയെയായിരുന്നു ബംഗ്‌ളരു പരാജയപ്പെടുത്തിയത്.എടികെയക്കെതിരെ കഴിഞ്ഞ സീസണില്‍ വിജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നീടങ്ങട്ടോ തുടര്‍ച്ചയായി പരാജയപ്പെടുന്ന കാഴ്ചയായിരുന്നു കണ്ടത്.ഒടുവില്‍ സെമിഫൈനല്‍ പോലും കാണാതെ കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തായിരുന്നു.

Next Story

RELATED STORIES

Share it