Football

എല്‍കോ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍

ഡച്ചു ഫുട്ബോള്‍ അസോസിയേഷന്റെ യൂ ഇ എഫ് എ പ്രൊ ലൈസന്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എല്‍ക്കോ. ഐ ലീഗില്‍ പ്രയാഗ് യുനൈറ്റഡിന്റെ പ്രധാന പരിശീലകനായാണ് അദ്ദേഹം ഇന്‍ഡ്യയില്‍ എത്തിയത്.പിന്നീട് ഈസ്റ്റ് ബംഗാളിനേയും തുടര്‍ന്ന് ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനേയും പരിശീലിപ്പിച്ചു

എല്‍കോ ഷറ്റോരി കേരള ബ്ലാസ്റ്റേഴ്സ്  മുഖ്യ പരിശീലകന്‍
X

കൊച്ചി: ഐഎസ്എല്‍ ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ടീമിന്റെ മുഖ്യ പരിശീലകനായി ഡച്ചുകാരനായ എല്‍ക്കോ ഷറ്റോറിയെ നിയമിച്ചു. 47 കാരനായ എല്‍ക്കോ ഷറ്റോരിയ്ക്കു പരിശീലന രംഗത്തു 20 വര്‍ഷത്തെ പരിചയമുണ്ട്. ഡച്ചു ഫുട്ബോള്‍ അസോസിയേഷന്റെ യൂ ഇ എഫ് എ പ്രൊ ലൈസന്‍സ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനാണ് എല്‍ക്കോ. ഐ ലീഗില്‍ പ്രയാഗ് യുനൈറ്റഡിന്റെ പ്രധാന പരിശീലകനായാണ് അദ്ദേഹം ഇന്‍ഡ്യയില്‍ എത്തിയത്.പിന്നീട് ഈസ്റ്റ് ബംഗാളിനേയും തുടര്‍ന്ന് ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യൂനൈറ്റഡിനേയും പരിശീലിപ്പിച്ചു. കുറച്ചു കാലം സൗദി അറേബ്യന്‍ ക്ലബ്ബ് ആയ അല്‍ എത്തിഫാഖ് ക്ലബ്ബിന്റെ കോച്ച് ആയും സേവനം അനുഷ്ഠിച്ചു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും അധികം ആരാധക വൃന്ദമുള്ള ക്ലബ്ബിനെ പരിശീലിപ്പൊക്കുക അഭിമാനകരമായ കാര്യമാണെന്ന് എല്‍ക്കോ പറഞ്ഞു.ടീമിന്റെ ഓരോ മേഖലയിലും കൂട്ടായ ഉത്തരവാദിത്വവും , കളിയോടുള്ള അഭിനിവേശവും ,അര്‍പ്പണ ബോധവും ഓരോ കളിക്കാരനിലും ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യമാണ് ഏറ്റെടുക്കുന്നത്.അതിനായുള്ള പരിശ്രമം ഉടന്‍ ആരംഭിക്കുകയാണെന്നും എല്‍ക്കോ ഷറ്റോരി പറഞ്ഞു.

ഡച്ചു ക്ലബ്ബ് ആയ വി വി വി വെന്‍ലോയിലെ 12 വര്‍ഷം നീണ്ട സേവനമാണ് എല്‍ക്കോയുടെ പരിശീലന മികവിന്റെ മികച്ച അധ്യായങ്ങളില്‍ പ്രധാനപ്പെട്ടത്. ക്ലബ്ബിന്റെ യൂത്ത് അക്കാഡമിയിലൂടെ പ്രതിഭകളെ വാര്‍ത്തെടുത്തു പ്രധാന ടീമിലേക്കു എത്തിക്കുക എന്ന ഉത്തരവാദിത്വം അദ്ദേഹം വിജയകരമായി നിര്‍വഹിച്ചു. ഇതേരീതിയില്‍ തന്നെ പ്രതിഭകളെ ഗ്രാസ് റൂട്ട് തലത്തില്‍ നിന്നും വളര്‍ത്തിയെടുത്തു ദേശീയ ,രാജ്യാന്തര തലത്തില്‍ ക്ലബ്ബിനെയും, രാജ്യത്തെയും പ്രതിനിധീകരിക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ബ്ലാസ്റ്റേഴ്‌സും ലക്ഷ്യമിടുന്നത്.കേരളത്തിന്റെ ഹൃദയം വഹിക്കുന്ന കളിക്കാരെ സൃഷ്ടിക്കുകയാണ് ഉദ്ദേശമെന്നും എല്‍ക്കോ പറഞ്ഞു.എല്‍കോയില്‍ തികഞ്ഞ പ്രതീക്ഷയാണ് ഉള്ളതെന്നും കൂടുതല്‍ കെട്ടുറപ്പോടെയും , പാഷനോടെയും കേരള ബ്ലാസ്റ്റേഴ്സ് വിജയത്തിലേക്ക് തിരികെ വരുമെന്നും ബ്ലാസ്റ്റേഴ്സ് സി ഇ ഒ വിരേന്‍ ഡിസില്‍വ അറിയിച്ചു.

Next Story

RELATED STORIES

Share it