- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍: ഓഗ്ബെച്ചേയും കേരള ബ്ലാസ്റ്റേഴ്സും വഴി പിരിഞ്ഞു
35 വയസുകാരനായ മുന്‍ നൈജീരിയന്‍ താരം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ എത്തിയത്.'ഈ വഴിപിരിയല്‍ അവിശ്വസനീയമാണെന്ന് ഓഗ്ബച്ചേ പറഞ്ഞു.കൊറോണ മഹാമാരിയുടെ വെളിച്ചത്തില്‍ തങ്ങള്‍ ഒരു പുതുക്കിയ ഓഫര്‍ അദ്ദേഹത്തിന് നല്‍കി, പക്ഷേ അവസാനം തങ്ങള്‍ രണ്ടുപേരും പരസ്പര ബഹുമാനത്തോടെ വഴിപിരിയുകയാണെന്ന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആറാം സീസണില്‍ ടീമിനെ നയിച്ച സെന്റര്‍ ഫോര്‍വേഡ് ബര്‍ത്തലോമിയോ ഒഗ്ബെച്ചെയുമായി കേരള ബ്ലാസ്റ്റേഴ്സ് വഴി പിരിഞ്ഞു. 35 വയസുകാരനായ മുന്‍ നൈജീരിയന്‍ താരം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയില്‍ എത്തിയത്. മുമ്പ് യൂറോപ്പിലുടനീളം നിരവധി ക്ലബുകള്‍ക്കായി കളിച്ച ഫോര്‍വേഡ് ഒഗ്ബെച്ചെ ക്ലബ്ബിന് നല്‍കിയ സേവനങ്ങള്‍ക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കൃതജ്ഞതയും, അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.
'ഈ വഴിപിരിയല്‍ അവിശ്വസനീയമാണെന്ന് ഓഗ്ബച്ചേ പറഞ്ഞു.താന്‍ ഈ ക്ലബ് വിടുകയാണ്. ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടായിരുന്ന വളരെ അഭിമാനവും സന്തോഷവും നിറഞ്ഞ തന്റെ സമയം എപ്പോഴും ഓര്‍ക്കും. തന്റെ ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും മാനേജുമെന്റിനും എല്ലാ സ്റ്റാഫുകള്‍ക്കും നന്ദി പറയുന്നു. കഴിഞ്ഞ സീസണില്‍ എല്ലായ്‌പ്പോഴും ലഭിച്ച സ്‌നേഹത്തിനും സ്ഥിരമായ പിന്തുണയ്ക്കും ആരാധകരോട് താന്‍ എത്ര നന്ദിയുള്ളവനാണെന്ന് വിവരിക്കാന്‍ വാക്കുകള്‍ കൊണ്ട് കഴിയില്ലെന്നും ഓഗ്ബച്ചേ പറഞ്ഞു.
ഓഗ്ബച്ചേയുടെ ക്ലബ്ബിനോടുള്ള പ്രതിബദ്ധതയ്ക്കും പ്രാഫഷണലിസത്തിനും നന്ദി പറയുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.കൊറോണ മഹാമാരിയുടെ വെളിച്ചത്തില്‍ തങ്ങള്‍ ഒരു പുതുക്കിയ ഓഫര്‍ അദ്ദേഹത്തിന് നല്‍കി, പക്ഷേ അവസാനം തങ്ങള്‍ രണ്ടുപേരും പരസ്പര ബഹുമാനത്തോടെ വഴിപിരിയുകയാണ്. അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്ക് നന്മ നേരുന്നുവെന്നും ഒഗ്ബെച്ചെയുടെ വഴിപിരിയലിനെകുറിച്ച് കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















