Football

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് മുന്‍ സിഇഒ പുതിയ ടീം ഹൈദരാബാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമ

ഹൈദരാബാദ് ഐ ടി വ്യവ സായി വിജയ് മാധുരിയും, വരുണുമാണ് പുതിയ ടീമിനെ ഏറ്റെടുത്തിട്ടുള്ളത്.ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാനേജര്‍ ആയി എത്തിയ വരുണ്‍് ചെന്നെയിന്‍ ടീം ഐ എസ് എല്‍ നേടിയപ്പോള്‍ അവരുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു.പിന്നീട് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി തിരികെയെത്തി.കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് വിട്ട വരുന്‍ ഇപ്പോള്‍ സംരഭകന്റെ റോളില്‍ ആണ് തിരികെ എത്തിയിരിക്കുന്നത്

ഐഎസ്എല്‍: ബ്ലാസ്റ്റേഴ്സ് മുന്‍ സിഇഒ പുതിയ ടീം ഹൈദരാബാദ് ഫുട്ബോള്‍ ക്ലബ്ബിന്റെ ഉടമ
X

കൊച്ചി: മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മുന്‍ സി ഇ ഒ ആയിരുന്ന വരുണ്‍ ത്രിപുരനാനി ഐ എസ് എല്‍ ആറാം സീസണില്‍ പൂനെ ടീമിന് പകരം ഉള്‍പ്പെടുത്തിയ ഹൈദരാബാദ് എഫ് സിയുടെ സഹ ഉടമ. ഹൈദരാബാദ് ഐ ടി വ്യവ സായി വിജയ് മാധുരിയും, വരുണുമാണ് പുതിയ ടീമിനെ ഏറ്റെടുത്തിട്ടുള്ളത്.ഐ എസ് എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മാനേജര്‍ ആയി എത്തിയ വരുണ്‍ ചെന്നൈയിന്‍ ടീം ഐ എസ് എല്‍ ചാംപ്യന്‍ഷിപ്പ് നേടിയപ്പോള്‍ അവരുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആയിരുന്നു.

പിന്നീട് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ സി ഇ ഒ ആയി തിരികെയെത്തി.കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സ് വിട്ട വരുണ്‍ ഇപ്പോള്‍ സംരഭകന്റെ റോളില്‍ ആണ് തിരികെ എത്തിയിരിക്കുന്നത്. കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സുപരിചിതനാണ് വരുണ്‍ തന്റെ ടീം ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയില്‍ തന്റെ ടീം കളിക്കുമ്പോഴുള്ള കൗതുകം മറച്ചു വയ്ക്കുന്നില്ല. പുതിയ ടീം കെട്ടിപടുക്കുന്നതിന്റെ ശ്രദ്ധയിലാണ് താനെന്നും സെപ്റ്റമ്പര്‍ 20 നു ഐ എസ് എല്‍ ഉദ്ഘാടന മല്‍സരമായ ബ്ലാസ്റ്റേഴ്സ് എ റ്റി കെ മല്‍സരത്തിന് കൊച്ചിയില്‍ എത്തുമെന്നും വരുന്‍ പറഞ്ഞു

Next Story

RELATED STORIES

Share it